കോട്ടയം: ജനകീയ വികസന സമിതി ഏറ്റുമാനൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4:30-ന് മാരിയമ്മൻ കോവിലിന് സമീപമുള്ള വികസന സമിതി മിനി ഹാളിലാണ് ചടങ്ങുകൾ നടക്കുക.
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ശ്രീ. ടോമി കുരുവിള പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വികസന സമിതി പ്രസിഡന്റ് ശ്രീ. ബി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായിരിക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ ശ്രീമതി പുഷ്പ വിജയകുമാർ ക്രിസ്മസ് സന്ദേശം നൽകും.
ജനകീയ വികസന സമിതി എക്‌സിക്യൂട്ടീവ് അംഗം ശ്രീ. വി. എം. തോമസ് വേമ്പനി സ്വാഗതവും ട്രഷറർ ശ്രീ. അബ്ദുൽ റഹിമാൻ ഇ. എം. കൃതജ്ഞതയും രേഖപ്പെടുത്തും. സാഹിത്യകാരൻ ശ്രീ. സെബാസ്റ്റ്യൻ വലിയകാലാ, റിട്ട. എ.ഇ.ഒ. ശ്രീ. കെ. ഒ. ഷംസുദ്ദീൻ, ഹിന്ദു മത പാഠശാല പ്രസിഡന്റ് ശ്രീ. പി. എസ്. ശങ്കരൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയിലേക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡന്റ് ബി. രാജീവും സെക്രട്ടറി മോഹൻകുമാർ മംഗലത്തും അറിയിച്ചു.






