Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: christmas celebration

ഏറ്റുമാനൂരിലെ 36 വാർഡുകളിലും വികസനമെത്തിക്കും; റോഡുകളും വഴിവിളക്കുകളും നവീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ

കോട്ടയം: നഗരസഭയിലെ 36 വാർഡുകളിലും സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ ടോമി കുരുവിള. എല്ലാ വാർഡുകളിലെയും റോഡുകൾ നവീകരിക്കുമെന്നും വഴിവിളക്കുകളും കുടിവെള്ളവും എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ പുഷ്‌പ വിജയകുമാർ, സെബാസ്റ്റ്യൻ വലിയകാല, കെ. ഒ. […]
Read more

ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും

കോട്ടയം: ജനകീയ വികസന സമിതി ഏറ്റുമാനൂരിന്റെ  ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4:30-ന് മാരിയമ്മൻ കോവിലിന് സമീപമുള്ള വികസന സമിതി മിനി ഹാളിലാണ് ചടങ്ങുകൾ നടക്കുക. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ശ്രീ. ടോമി കുരുവിള പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വികസന സമിതി പ്രസിഡന്റ് ശ്രീ. ബി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായിരിക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് […]
Read more

ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ : പോട്ട ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സോഷ്യൽ ആക്ഷൻ സംഘടന മഡോണ സ്പെഷ്യൽ സ്‌കൂളിൽ പതിവുപോലെ ഈ വർഷവും ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ആടിയും പാടിയും കേക്കും മിഠായിയും വിതരണം ചെയ്തും മഹാജൂബിലി വർഷത്തിലെ ക്രിസ്‌തുമസിനെ വരവേറ്റു. വികാരി ഫാ. ടോം മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് പോൾ പുല്ലൻ അധ്യക്ഷനായി. സഹവികാരിമാരായ ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. റെയ്‌സൺ തട്ടിൽ, പ്രിൻസിപ്പൽ സി. ഗ്ലോറിയ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബീന ഡേവിസ്, ടി. […]
Read more

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ചാവക്കാട് മേഖല ഗുരുവായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ കാവീട്ടിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ചാണ് ക്രിസ്തുമസ് ആഘോഷിച്ചത്. ആഘോഷ പരിപാടി ചാവക്കാട് മേഖല പ്രസിഡന്റ് കെ.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ജോബി താമരയൂർ അധ്യക്ഷത വഹിച്ചു. വിനോദ് ഒരുമനയൂർ, ഷെബീർ, രാജേഷ്, ഷെറി, വിജീഷ്, സുകേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി […]
Read more

ക്രൈസ്തവ സഭകളുടെ സംയുക്ത ക്രിസ്മസ് ആഘോഷം തിരുനക്കര മൈതാനത്ത്

കോട്ടയം: കേരള കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇരുപതിന്  വൈകിട്ട് അഞ്ചരയ്ക്ക് തിരുനക്കര മൈതാനത്ത് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. ക്രിസ്മസ് കാരളോടെ ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിക്കും. ഭക്തിഗാന രചയിതാവ് ജിനോ കുന്നുംപുറം, സ്പെഷൽ സ്‌കൂളുകളായ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, കോട്ടയ്ക്കുപുറം അനുഗ്രഹ, വില്ലൂന്നി സതീർഥ്യ, മണ്ണയ്ക്കനാട് ഹോളിക്രോസ് എന്നിവരും. കൂടാതെ അന്തീനാട് ശാന്തിനിലയം, ചെങ്കല്ല് […]
Read more

ക്രിസ്മസിനെ  വരവേൽക്കാൻ കോട്ടയം നഗരത്തിൽ പുൽക്കൂടുകൾ ഒരുങ്ങി

കോട്ടയം:  വീടിനുള്ളിൽ ചെറിയ ഇടങ്ങളിൽ വയ്ക്കാവുന്ന കൊച്ചു പുൽക്കൂടാണ് ഇത്തവണത്തെ പ്രത്യേകത. പുൽക്കൂട്ടിലെ രൂപങ്ങളുടെ നിർമിതിയും മാറുകയാണ്. വളരെ പണ്ടുകാലത്ത് കളിമണ്ണിൽ ഉണ്ടാക്കിയിരുന്ന രൂപങ്ങൾ ഇപ്പോൾ തടിയിലും സെറാമിക്കിലുമായി. വെള്ളയും ഗോൾഡും നിറത്തിലുള്ളതും ഐവറി നിറത്തിലുള്ളതുമാണ് ഇത്തവണത്തെ താരങ്ങൾ.രണ്ട് ഇഞ്ച് മുതൽ രണ്ട് അടി വരെയുള്ള രൂപങ്ങളുണ്ട്. മൂന്നൂറ്‌ രൂപ മുതൽ രണ്ടായിരത്തിയഞ്ഞൂറു രൂപ വരെയുള്ള  സെറ്റുകളുണ്ട്. എന്നാൽ പൂൽക്കൂടില്ലാത്തവരും വിഷമിക്കണ്ട, വട്ടത്തിൽ പലകപോലയുള്ള പ്രതലത്തിൽ ഒരുക്കി വച്ചതു പോലുള്ള സെറ്റുകളും ലഭിക്കും. തടി, ഈറ, ചൂരൽ എന്നിവ […]
Read more

വ്യാജ മദ്യത്തിനെതിരെ കർശന നടപടി: ജില്ലയിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

കോട്ടയം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിൽ അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി എക്സൈസ്, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദ്ദേശം നൽകി. വ്യാജമദ്യ നിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ച ജനകീയ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനകൾ നടത്തുമ്പോൾ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധം വേണം നടപടികൾ സ്വീകരിക്കാനെന്നും കളക്ടർ പ്രത്യേകം നിർദ്ദേശിച്ചു. ആഘോഷക്കാലത്തെ ലഹരി ഉപയോഗം തടയുന്നതിനായി ജില്ലയിലും താലൂക്ക് അടിസ്ഥാനത്തിലും 24 മണിക്കൂറും […]
Read more

ശാന്തി ഭവനിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷിച്ചു

തൃശ്ശൂർ: ചാലക്കുടി  നന്മയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം കൈമാറി ചാലക്കുടി സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്കൂളിൽ, ശാരീരിക വെല്ലുവിളി നേരിടുന്ന ശാന്തി ഭവനിലെ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച പണം ഉപയോഗിച്ച് കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും പുതുവസ്ത്രങ്ങളും സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ജോസ്‌ലിൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി  ജിസാ മോൾ ടീച്ചർ, സ്കൂൾ ലീഡർ എലേന. കെ. ഷിബു എന്നിവരുംആശംസകൾ അർപ്പിച്ച് […]
Read more

കോട്ടയം നഗരത്തിൽ ഇന്ന് അയ്യായിരം  ക്രിസ്മസ് പാപ്പാമാർ

കോട്ടയം: ക്രിസ്മസിന്റെ വരവ് അറിയിച്ചുകൊണ്ട് കോട്ടയം നഗരത്തിൽ ഇന്ന് പാപ്പ വിളംബരറാലി (ബോൺ നത്താലെ സീസൺ 5) ഇന്ന് കോട്ടയത്തു നടക്കും. ഈ വർഷം 5,000 പാപ്പാമാരാണു റാലിയിൽ അണിചേരുക. ഇന്ന് വൈകിട്ട് അഞ്ചിനു ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ലാഗ്ഓഫ് ചെയ്യും. ഇതിനെ തുടർന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെകെ റോഡ് വഴി കെ.സി.മാമ്മൻ മാപ്പിള ഹാളിൽ എത്തിച്ചേരും. മന്ത്രി വി.എൻ.വാസവൻ […]
Read more

32 അടി ക്രിസ്മസ് വിസ്മയം; കടുത്തുരുത്തി കെ.സി.വൈ.എൽ. നക്ഷത്രത്തിൽ യുവജനങ്ങളുടെ കൈയ്യൊപ്പ്

കോട്ടയം : ക്രിസ്മസിനെ വരവേൽക്കാൻ കടുത്തുരുത്തി യൂണിറ്റ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനങ്ങൾ ഒരുക്കിയ 32 അടി നീളമുള്ള ക്രിസ്മസ് സ്റ്റാർ പള്ളിമുറ്റത്ത് ഉയർന്നു. ഇടവക ജനങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഈ വർഷത്തെ നക്ഷത്രം സമ്മാനിച്ചത്. യൂണിറ്റിലെ 35-ഓളം വരുന്ന യുവജനങ്ങൾ നാല് ദിവസത്തെ കൂട്ടായ പ്രയത്നത്തിലൂടെയാണ് ഈ വിസ്മയ നക്ഷത്രം സജ്ജമാക്കിയത്. ഏറ്റവും ശ്രദ്ധേയമായത്, നക്ഷത്രത്തിന്റെ തുണിയിൽ എല്ലാവരുടെയും കൈപ്പത്തിയുടെ പ്രിൻ്റുകൾ പെയിന്റിൽ മുക്കി പതിപ്പിച്ച നൂതന ശൈലിയാണ്. ഇത് നക്ഷത്രത്തിന് പ്രത്യേക ഭംഗിയും […]
Read more
Advertisement
WhiteswanTV Footer