തൃശ്ശൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ചാവക്കാട് മേഖല ഗുരുവായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ കാവീട്ടിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ചാണ് ക്രിസ്തുമസ് ആഘോഷിച്ചത്.
ആഘോഷ പരിപാടി ചാവക്കാട് മേഖല പ്രസിഡന്റ് കെ.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ജോബി താമരയൂർ അധ്യക്ഷത വഹിച്ചു. വിനോദ് ഒരുമനയൂർ, ഷെബീർ, രാജേഷ്, ഷെറി, വിജീഷ്, സുകേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി നീതു സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പി.ആർ.ഒ പ്രജിത്ത് നന്ദി രേഖപ്പെടുത്തി.




