Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മുഖാമുഖം – മീറ്റ് യുവർ കളക്ടർ’ 59-ാം അധ്യായം; ക്രിസ്മസ് ആഘോഷങ്ങളോടെ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥികളുടെ സാന്നിധ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുന്ന ‘മുഖാമുഖം – മീറ്റ് യുവർ കളക്ടർ’ പരിപാടിയുടെ 59-ാം അധ്യായത്തിൽ,ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് കോളേജിലെ ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് ക്രിസ്മസ് കേക്കും മിഠായികളും സമ്മാനങ്ങളും സാന്റാക്ലോസും കരോൾ ഗാനങ്ങളുമായി വിദ്യാർത്ഥികൾ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറോടൊപ്പം കേക്ക് മുറിച്ചും ക്രിസ്മസ് ആശംസകൾ കൈമാറിയും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ചിലർ കരോൾ ഗാനങ്ങൾ ആലപിച്ചതോടെ കളക്ടറേറ്റ് ഉത്സവാന്തരീക്ഷത്തിലായി. തുടർന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് ജില്ലാ കളക്ടർ വിശദമായ മറുപടികൾ നൽകി.

കോളേജിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി നടപ്പാക്കുന്ന സംരംഭകത്വ കഴിവ് വികസന പദ്ധതിയുടെ ഭാഗമായി, മൂന്നാം വർഷ സുവോളജി വിദ്യാർത്ഥിനിയായ ഐശ്വര്യ ഹാൻഡ് പെയിന്റ് ചെയ്ത ഷർട്ട്, ഗൗരിനന്ദ തയ്യാറാക്കിയ മെറ്റൽ എൻഗ്രേവിംഗ് ഫോട്ടോ, ആതിര പി എഴുതിയ കവിത ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം എന്നിവ ജില്ലാ കളക്ടർക്കു സമ്മാനമായി കൈമാറി.

രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായ ഹൃദ്യ സുരേഷ് സാന്റാക്ലോസായി എത്തി ആഘോഷങ്ങൾക്ക് നിറം പകർന്നു.അധ്യാപകരായ ഡോ. ജൂലി ഡൊമിനിക് എ, ശ്രീമതി അൽഫി ജോസ് എന്നിവർ വിദ്യാർത്ഥികളെ നയിച്ചു.

Recent News

Advertisement
WhiteswanTV Footer