Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആകാശത്ത് വിസ്മയം തീർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോയും; ദേശീയദിനം ആഘോഷമാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി ∙ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് ഡിസംബർ ഒന്നുമുതൽ 5 വരെ ദുബായിലും അബുദാബിയിലുമായി വെടിക്കെട്ടും ഡ്രോൺ ഷോയും ലേസർ–പ്രൊജക്‌ഷൻ പ്രദർശനങ്ങളും. നടക്കും കുടുംബത്തോടൊപ്പം സൗജന്യമായി കാണാവുന്ന വേദികൾ ഏറെയുണ്ട്. പ്രധാന പരിപാടികൾ, സമയം, പ്രവേശനനിരക്ക് എന്നിവ അറിയാം.

∙ ദുബായ് ഫെസ്റ്റിവൽ സിറ്റി: ഡിസംബർ 1, 2 തീയതികളിൽ രാത്രി 8.55ന് വെടിക്കെട്ട്. ഡിസംബർ ഒന്നിന് ബൽഖീസും 2ന് മുഹമ്മദ് അൽ ഷെഹിയും രാത്രി 9ന് സംഗീതപരിപാടി അവതരിപ്പിക്കും. പ്രവേശനം സൗജന്യം; മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.

∙ ഹത്ത: ഡിസംബർ 2ന് രാത്രി 9ന് ഹത്ത സൈനിന് സമീപം വെടിക്കെട്ട്. വാദി ഹബ്ബിൽ 2, 3 തീയതികളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെ കുടുംബങ്ങൾക്കായി വിനോദപരിപാടികൾ. പ്രവേശനം സൗജന്യം.

∙ ബ്ലൂവാട്ടേഴ്സ്–ജെബിആർ: ഡിസംബർ 2, 3 തീയതികളിൽ രാത്രി 8നും 10നും 1,600 ഡ്രോണുകൾ അണിനിരക്കുന്ന ആകാശപ്രദർശനം. യുഎഇ പതാകയും ദേശീയ ചിഹ്നങ്ങളും ആകാശത്ത് തെളിയും. പ്രവേശനം സൗജന്യം.

∙ ഗ്ലോബൽ വില്ലേജ്: ഡിസംബർ 2, 3 തീയതികളിൽ പ്രത്യേക ഡ്രോൺ ഷോ. ഇമറാത്തി പാരമ്പര്യവും സംസ്കാരവും അവതരിപ്പിക്കുന്ന പരിപാടികളും ഉണ്ടാകും.

∙ റിവർലൻഡ് ദുബായ്: ഡിസംബർ 2, 3 തീയതികളിൽ വെടിക്കെട്ടും ലേസർ പ്രദർശനവും. ലേസർ ഷോയുടെ പതിവ് സമയങ്ങൾ രാത്രി 7.30, 8.20, 9.30 എന്നിവയാണ്. വെടിക്കെട്ടിന്റെ സമയം സ്ഥിരീകരിച്ചിട്ടില്ല.

∙ ബുർജ് ഖലീഫ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ: ഡിസംബർ 2, 3 തീയതികളിൽ വൈകിട്ട് 7 മുതൽ 8 വരെ ബുർജ് ഖലീഫ, ദുബായ് ഫ്രെയിം, ഗ്ലോബൽ വില്ലേജ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ. ദുബായ് ഫൗണ്ടനിലെ പതിവ് ജല–വെളിച്ച പ്രദർശനവും കാണാം.

∙ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, അൽ വത്ബ: ഡിസംബർ ഒന്നു മുതൽ 5 വരെ തുടർച്ചയായി അഞ്ചു ദിവസം വെടിക്കെട്ട്. 5,000 ഡ്രോണുകൾ അണിനിരക്കുന്ന ആകാശ പ്രദർശനവും പ്രധാന ആകർഷണമാണ്. 960 കലാകാരന്മാരും പങ്കാളികളും അണിനിരക്കുന്ന ‘യൂണിയൻ സ്പെക്ടക്കിൾ’ ഉൾപ്പെടെ സാംസ്കാരിക പരിപാടികളുമുണ്ട്. പ്രവേശന ടിക്കറ്റ് വേണം. വെടിക്കെട്ട് രാത്രി 10ന്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix