കൊച്ചി: കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. എളമക്കര സ്വദേശി അസിം മുഹമ്മദാണ് മരിച്ചത്. ബൈക്ക് ഓടിച്ച അസിം മുഹമ്മദിന്റെ സഹോദരൻ അസറിന് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.




