സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൂവത്തുങ്കൽ സെന്റ് ബെനഡിക്റ്റ് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മദ്ധ്യകേരളത്തിലെ വിശുദ്ധ ബെനഡിക്റ്റിന്റെ നാമത്തിലുള്ള ഏക ദൈവാലയമായ പൂവത്തുങ്കൽ സെന്റ് ബെനഡിക്റ്റ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ ദൈവാലയത്തിന്റെ ഭാഗമായ ഇവിടെ ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെയാണ് തിരുനാൾ നടക്കുന്നത്. ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ. തോമസ് പഴവകാട്ടിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫെബ്രുവരി 5 വരെ ദിവസേന വൈകുന്നേരം 5.30-ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും.

ഫെബ്രുവരി 6 വെള്ളിയാഴ്ച സീറോ മലബാർ റീത്തിൽ നടക്കുന്ന ദിവ്യബലിക്ക് ഫാ. എബി പാറെപറമ്പിൽ (T.O.R) മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയും തുടർന്ന് ഫാ. പോൾ ഡെന്നി രാമച്ചംകുടി, ഫാ. ഫെലിക്സ് പുറത്തെപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലിയും നടക്കും. ഇതിനുശേഷം പൂവത്തുങ്കൽ ജംഗ്ഷനിലേക്ക് വിശ്വാസപ്രഘോഷണയാത്രയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ജപമാലയും 10.30-ന് ആഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിയും നടക്കും. ഇടവക വികാരി ഫാ. തോമസ് പഴവകാട്ടിൽ, ഫാ. ജോസ് പറപിള്ളിൽ (M S F S) എന്നിവർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന വിശ്വാസപ്രഘോഷണയാത്ര, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.