മലപ്പുറം: കുറ്റിപ്പുറത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പൊന്നാനി സ്വദേശികളായ അസ്ലം (19), അൻസിഫ് (19) എന്നിവരാണ് മരിച്ചത്. അപകടത്തിൽ അൻസിൽ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ രണ്ടുവശങ്ങളിലേക്ക് തെറിച്ചുവീണു. മരിച്ച അസ്ലവും അൻസിഫും ഒരേ ബൈക്കിലായിരുന്നു യാത്ര ചെയ്തിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




