Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഡ്രൈവിങ് സ്കൂൾ ഉടമ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡ്രൈവിങ് സ്കൂൾ ഉടമ അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ കൂടാക്കളച്ചിറ സ്വദേശിയായ വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്.

വിവാഹിതയായ യുവതിയുമായി സ്നേഹബന്ധം സ്ഥാപിച്ച പ്രതി, വിവാഹ വാഗ്ദാനം നൽകി കാറിൽ റിസോർട്ടിലെത്തിച്ച് ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.

തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2023 മുതൽ 2026 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags :

Recent News

Advertisement
WhiteswanTV Footer