ദുബായ്: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10ൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:51-ഓടെയാണ് സംഭവം നടന്നത്. വിവരം ലഭിച്ചതോടെ ഷാർജ സിവിൽ ഡിഫൻസ് സംഘവും പൊലീസിന്റെ പ്രത്യേക വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വസ്ത്രങ്ങൾ നിറഞ്ഞ ഗോഡൗൺ ആയതിനാൽ തീ വേഗത്തിൽ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തീ നിയന്ത്രണവിധേയമാക്കാനും സമീപ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുമുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണ്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങൾ വഴി മാത്രമേ വിശ്വസിക്കാവൂവെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിരീകരിച്ച വിവരങ്ങൾ മാത്രമേ അധികൃതർ പുറത്തുവിടുകയുള്ളുവെന്നും അറിയിച്ചു.




