കൊച്ചി: ടിവിഎസ് അപ്പാച്ചെ റേസിംഗ് എക്‌സ്പീരിയന്‍സ് (എആര്‍ഇ) ജിപി ഇന്റര്‍നാഷണല്‍ 2025-26ന്റെ ആദ്യ അന്താരാഷ്ട്ര സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ടിവിഎസ് റേസിങ്. നാല് പതിറ്റാണ്ടിലധികം നീളുന്ന റേസിങ് മികവിന്റെ കരുത്തിലായിരുന്നു ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രീമിയം റേസിങ് പ്ലാറ്റ്‌ഫോമായി രൂപപ്പെടുത്തിയ ടിവിഎസ് എആര്‍ഇ ജിപിയുടെ പ്രഥമ അന്താരാഷ്ട്ര സീസണിന്റെ പൂര്‍ത്തീകരണം.
റേസിങ് അഭിനിവേശമുള്ള ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്ക് സുരക്ഷിതവും പ്രൊഫഷണലുമായ ഒരു അന്തരീക്ഷത്തില്‍ റേസിങ് അനുഭവിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ മോട്ടോര്‍സ്‌പോര്‍ട്‌സിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവിഎസ് എആര്‍ഇ ജിപി രൂപകല്‍പന ചെയ്തത്. 2007-ല്‍ ആരംഭിച്ചത് മുതല്‍ 4,000-ത്തിലധികം ഉപഭോക്താക്കളെ ഇതിനോടകം ഈ പ്ലാറ്റ്‌ഫോമില്‍ പങ്കാളികളാക്കി. അപ്പാച്ചെ ബ്രാന്‍ഡിന്റെ റേസിംഗ് ഡിഎന്‍എ അണ്‍ലീഷ്ഡ് എന്ന ആശയത്തെയാണ് ടിവിഎസ് എആര്‍ഇ ജിപി ഉള്‍ക്കൊള്ളുന്നത്.
ഇന്ത്യ, മെക്‌സിക്കോ, കൊളംബിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ 20-ലധികം നഗരങ്ങളിലായാണ് 2025 ജൂണ്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീണ്ടുനിന്ന ടിവിഎസ് എആര്‍ഇ ജിപിയുടെ ആദ്യ അന്താരാഷ്ട്ര സീസണ്‍ സംഘടിപ്പിച്ചത്. 1100-ലധികം പേര്‍ ഇതില്‍ പങ്കെടുത്തു. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയോടെയാണ് പ്രഥമ സീസണ്‍ സമാപിച്ചത്. 500-ലധികം റേസിംഗ് പ്രേമികളുടെയും ഉപഭോക്താക്കളുടെയും സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍, 60 ഫൈനലിസ്റ്റുകളാണ് 45 മീഡിയ റൈഡര്‍മാര്‍ക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്.
മോട്ടോര്‍സ്‌പോര്‍ട്‌സിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിംഗഭേദമന്യേ എല്ലാ നൈപുണ്യ തലങ്ങളിലുമുള്ള പ്രതിഭകളെ വളര്‍ത്തിയെടുക്കുന്ന, പ്രകടനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്ന ഒരു ഉള്‍ക്കൊള്ളല്‍ നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്നതിന് ടിവിഎസ് എആര്‍ഇ ജിപി അടിസ്ഥാനപരമായി രൂപകല്‍പന ചെയ്തിരിക്കുന്നത്. ടിവിഎസ് റേസിംഗ് ചാമ്പ്യന്മാരുടെ മാര്‍ഗനിര്‍ദേശത്തില്‍, ബ്രേക്കിംഗ് ടെക്‌നിക്കുകള്‍, കോര്‍ണറിംഗ് പ്രിസിഷന്‍, റേസിംഗ് ബോഡി ലാംഗ്വേജ്, റേസ് ഡിസിപ്ലിന്‍, ട്രാക്ക് പെരുമാറ്റം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വ്യവസ്ഥാപിതമായ ഓണ്‍-ട്രാക്ക് പരിശീലനത്തിനാണ് ഇതിലൂടെ മത്സാര്‍ഥികള്‍ വിധേയരാകുന്നത്. കേവലം റേസിംഗ് പ്രേമികളായ അവരെ ആത്മവിശ്വാസവും ഉത്തരവാദിത്തവും പ്രാപ്തിയുമുള്ള റേസര്‍മാരായി മാറാന്‍ ഇത് പ്രാപ്തരാക്കുന്നു.
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160സിസി / ആര്‍ടിആര്‍ 180സിസി, ടിവിഎസ് അപ്പാച്ചെ 200സിസി, ടിവിഎസ് അപ്പാച്ചെ 310സിസി എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു ഉപഭോക്കള്‍ക്കുള്ള മത്സരം. വിവിധ ലിംഗഭേദങ്ങളിലും അനുഭവപരിചയമുള്ള തലങ്ങളിലും വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേക കാറ്റഗറികളില്‍ ആദ്യമായി വനിതാ വിഭാഗം, പുരുഷന്മാരുടെ വിഭാഗം, വിദഗ്ധ വിഭാഗം എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്തു. നിയന്ത്രിതവും പ്രൊഫഷണലുമായ ഒരു അന്തരീക്ഷത്തില്‍ അടിസ്ഥാന ട്രാക്ക് പരിശീലനം മുതല്‍ മത്സരപരമായ റേസിംഗ് വൈദഗ്ധ്യം വരെ ഘട്ടംഘട്ടമായി വികസിപ്പിക്കാന്‍ ഈ തട്ടുകളായുള്ള ഘടന റൈഡര്‍മാരെ പ്രാപ്തരാക്കി.
ടിവിഎസ് എആര്‍ഇ ജിപിയുടെ ആദ്യ അന്താരാഷ്ട്ര സീസണിന്റെ വിജയകരമായ പൂര്‍ത്തീകരണം, ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യവസ്ഥാപിത റേസിങ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്ന് ആദ്യ അന്താരാഷ്ട്ര സീസണിന്റെ വിജയകരമായ പൂര്‍ത്തീകരണത്തെക്കുറിച്ച് സംസാരിക്കവേ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഗ്രാസ്‌റൂട്ട് മോട്ടോര്‍സ്‌പോര്‍ട്‌സ് വികസിപ്പിക്കുന്നതില്‍ ടിവിഎസ് റേസിംഗ് മുന്‍പന്തിയിലുണ്ട്. ടിവിഎസ് ഒഎംസി, ടിവിഎസ് എആര്‍ഇ ജിപി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ െൈറഡര്‍മാര്‍ക്ക് സുരക്ഷിതവും പ്രൊഫഷണലുമായ പരിശീലനവും മത്സരങ്ങളും അനുഭവിക്കാനുള്ള വ്യക്തമായ വഴിയാണ് ഞങ്ങള്‍ ഒരുക്കുന്നത്. അടുത്ത തലമുറയിലെ റേസിംഗ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം, ഈ റേസിങ് സമൂഹത്തെ ആഗോളതലത്തിലേക്ക് എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെയാണ് ടിവിഎസ് എആര്‍ഇ ജിപി ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് സവിശേഷമായ സമ്മാനങ്ങളാണ് ലഭിച്ചത്. വിജയിക്ക് മോട്ടോ ജിപി (ഏഷ്യ) കാണാന്‍ എല്ലാ ചിലവുകളും ഉള്‍പ്പെട്ട യാത്ര, ടിവിഎസ് ഒഎംസി (ആര്‍ആര്‍ 310) യുടെ 2 റൗണ്ടുകളിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, പെട്രോണാസ് ടിവിഎസ് റേസിംഗ് ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ് (അംഗീകൃത ഉല്‍പ്പന്നങ്ങള്‍), എല്ലാ ചെലവുകളും ഉള്‍പ്പെട്ട ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദര്‍ശനം, 2 മാര്‍ക്വി റൈഡുകള്‍, ഒരു ചാപ്റ്റര്‍ റൈഡ്, ടിവിഎസ് മോട്ടോസോള്‍ എന്നിവയിലേക്കുള്ള പ്രവേശനം എന്നിങ്ങനെ സമ്മാനമായി ലഭിച്ചു.
മോട്ടോ ജിപി (ഏഷ്യ) ടിക്കറ്റുകള്‍ക്കൊപ്പം 2 രാത്രിയിലെ ഹോട്ടല്‍ താമസം, ടിവിഎസ് ഒഎംസിയുടെ ഒന്നാം റൗണ്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, പെട്രോണാസ് ടിവിഎസ് റേസിംഗ് ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ്, എല്ലാ ചെലവുകളും ഉള്‍പ്പെട്ട ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദര്‍ശനം. ഒരു ചാപ്റ്റര്‍ റൈഡ്, ടിവിഎസ് മോട്ടോസോള്‍ എന്നിവയിലേക്കുള്ള പ്രവേശനം എന്നിവയായിരുന്നു ആദ്യ റണ്ണര്‍അപ്പിനുള്ള സമ്മാനം. മൂന്നാം സ്ഥാനക്കാര്‍ക്ക് മോട്ടോ ജിപി (ഏഷ്യ) ടിക്കറ്റുകള്‍, പെട്രോണാസ് ടിവിഎസ് റേസിംഗ് ഔദ്യോഗിക മെര്‍ച്ചന്‍ഡൈസ്, എല്ലാ ചെലവുകളും ഉള്‍പ്പെട്ട ടിവിഎസ് റേസിംഗ് ഫാക്ടറി സന്ദര്‍ശനം, ടിവിഎസ് മോട്ടോസോള്‍ പ്രവേശനം എന്നിവയും സമ്മാനമായി നല്‍കി.




