Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വീണ്ടും വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ സർചാർജ് ദൂരമനുസരിച്ച് 299 രൂപ മുതൽ 899 രൂപ വരെ ഉയർത്തിയാണ് പുതുക്കിയത്. ഏപ്രിൽ 8 രാവിലെ 9.01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്ക് ബാധകമാകും. ഇതുവരെ എല്ലാ റൂട്ടുകളിലും ഒരേ നിരക്കായ 399 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം 0–500 കിലോമീറ്റർ വരെ 299 രൂപ, 501–1000 കിലോമീറ്റർ വരെ 399 രൂപ, 1001–1500 കിലോമീറ്റർ വരെ 549 രൂപ, 1501–2000 കിലോമീറ്റർ വരെ 749 രൂപ, 2000 കിലോമീറ്ററിനു മുകളിൽ 899 രൂപ എന്നിങ്ങനെയാണ് സർചാർജ് നിശ്ചയിച്ചിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷവും അതിനെ തുടർന്ന് ഉയർന്ന വിമാന ഇന്ധനവിലയും പരിഗണിച്ചാണ് നിരക്കുകൾ വീണ്ടും പരിഷ്കരിച്ചതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. രാജ്യാന്തര സർവീസുകളിലും ഇന്ധന സർചാർജ് ഗണ്യമായി വർധിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix