മനാമ: ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ–അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്.
ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഡെറിക്. കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന് തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപവാസികളുടെ സഹായത്തോടെ ഉടൻ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.




