സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഗോട്ട്’ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിജയ്–വെങ്കട് പ്രഭു ചിത്രം ‘ഗോട്ട്’ (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. താരത്തിന്‍റെ അൻപതാം പിറന്നാളിനോട് അനുബന്ധിച്ച്. ജൂണ്‍ 22ന് രാത്രി 12 മണിക്കാണ് വിഡിയോ റിലീസ് ചെയ്​തത്.

50 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിൽ ഇരട്ട വേഷത്തിലാണ് നടൻ എത്തിയിരിക്കുന്നത്.ചേസിങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. യൂട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ചിത്രത്തിലെ പുതിയ ഗാനവും ഇന്നു റിലീസ് ചെയ്യും.

ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം വിജയ്​യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീത നിര്‍വഹിക്കുന്നത്. പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി 5നാണ് മരിച്ചത്.

ഗായികയുടെ ശബ്ദം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്.വിജയ് ആരാധകാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം).കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

ലിയോയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിജ‍യ് ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ആഗോളതലത്തില്‍ 620 കോടി രൂപയിലധികമാണ് ചിത്രം നേടിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.