Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതിയും ഒഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് വസതിയും ഒഴിഞ്ഞത്. നോർത്ത് ഡൽഹിയിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നാണ് ഇന്ന് രാവിലെ കെജ്രിവാൾ ഇറങ്ങിയത്.

2015 മുതൽ വൃദ്ധരായ മാതാപിതാക്കൾക്കും കുടുംബത്തിനുമൊപ്പം ഇവിടെയായിരുന്നു കെജ്രിവാൾ താമസിച്ചിരുന്നത്. എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്രിവാളും കുടുംബവും താമസം മാറിയത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭ എം.പിയായ മിത്തലിന് ഡൽഹിയിൽ താമസത്തിനായി ബംഗ്ലാവ് അനുവദിച്ചിരുന്നു.

ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വിശ്വാസ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വീണ്ടും മുഖ്യമന്ത്രിയുടെ കസേരയിലിരിക്കൂ എന്നാണ് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാൾ പറഞ്ഞത്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നവരാത്രിയോടനുബന്ധിച്ച് ഔദ്യോഗിക വസതി ഒഴിയുമെന്നാണ് കെജ്രിവാൾ അറിയിച്ചിരുന്നത്. മദ്യനയ അഴിമതിക്കേസിൽ അഞ്ചുമാസം ജയിലിൽ കഴിഞ്ഞ കെജ്രിവാൾ സുപ്രീംകോടതി ജാമ്യം നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 13ന് പുറത്തിറങ്ങി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix