സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

2025 ൽ ജയസൂര്യയുടെ ആദ്യ ചിത്രം വിനായകനൊപ്പം; മിഥുൻ മാനുവൽ തോമസിന്റെ ‘ആട് 3’ ക്രിസ്മസ് റിലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2025 ൽ ജയസൂര്യയുടെ ആദ്യ ചിത്രം വിനായകനൊപ്പം. ‘ആനുഗ്രഹീതന്‍ ആന്‍റണി’ എന്ന ചിത്രം ഒരുക്കിയ പ്രിന്‍സ് ജോയ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജയസൂര്യയും വിനായകനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജയസൂര്യയ്ക്കും വിനായകനും സംവിധായകനുമൊപ്പം നില്‍ക്കുന്ന ചിത്രവും മിഥുന്‍ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ‘കത്തനാര്‍’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു. ജയസൂര്യയുടേതായി ഒരു ചിത്രം പോലും കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയിരുന്നില്ല. 2023 ലാകട്ടെ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ഒരു ചിത്രം (എന്താടാ സജി) മാത്രമാണ് റിലീസ് ആയത്. റോജിന്‍ തോമസ് ആണ് കത്തനാരുടെ സംവിധാനം. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമയിൽ അനുഷ്ക ഷെട്ടിയും അഭിനയിക്കുന്നുണ്ട്. മുപ്പതിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിതെന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നു. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 ഉും ജയസൂര്യയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ആട് 3 തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.

Tags :

Recent News

Advertisement