Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച രാത്രി 12 മണി വരെ പണിമുടക്ക് തുടരും. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു.

കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് (TDF) സമരം ആഹ്വാനം ചെയ്തത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡിഎ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സമരം തടയാൻ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നാണ് മാനേജ്മെന്റിന് നൽകിയ നിർദേശം, പണിമുടക്കിന്റെ ദിനത്തിൽ ഓഫീസർമാർ നിർബന്ധമായും ജോലിക്കെത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. TDF സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം. വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി. എസ്. ശിവകുമാർ എന്നിവർ പണിമുടക്കിനെ അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

Tags :

Recent News

Advertisement
WhiteswanTV Footer