സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വടിവേലുവിന്റെ വായിൽ വിരലിട്ടു, തലമുടി പിടിച്ചു കുലുക്കി; പൊതുവേദിയില്‍ നടനെ അപമാനിച്ച് പ്രഭുദേവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് നടൻ പ്രഭുദേവ. വടിവേലുവിന്റെ വായില്‍ കുത്തിയും തലമുടി പിടിച്ച് കുലുക്കുകയുമായിരുന്നു. സ്‌റ്റേജ് ഷോ പരിപാടിക്കിടെ മുന്‍നിരയിലിരിക്കുകയായിരുന്ന വടിവേലുവിനോട് പ്രഭുദേവ ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് മുന്നിലായിരുന്നു സംഭവം. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഈ പ്രവര്‍ത്തി കണ്ട് കൈയടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.

ആദ്യം വടിവേലുവിന്റെ സീറ്റിന് അരികിലേക്ക് എത്തിയ പ്രഭുദേവ വടിവേലുവിനോട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയും അതേ രീതിയിൽ വടിവേലുവും തിരിച്ച് പ്രതികരിക്കുന്നുണ്ട്. അതിനുശേഷം പ്രഭുദേവ വടിവേലുവിന്റെ വായില്‍ വിരല്‍ കൊണ്ട് കുത്തുകയും പിന്നീട് മുടി പിടിച്ച് ശക്തമായി കുലുക്കുകയും ചെയ്തു. ഇതോടെ വടിവേലുവിന്റെ മുടിയെല്ലാം അലങ്കോലമായി.

പ്രഭുദേവയുടെ ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായ വടിവേലു പ്രഭുദേവയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയായിരുന്നു പ്രഭുദേവയുടെ പെരുമാറ്റം. എല്ലാം കഴിഞ്ഞ് പ്രഭുദേവ സ്റ്റേജിലേക്ക് തിരിച്ചു പോകുമ്പോള്‍ വടിവേലു കുപിതനായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.പ്രഭുദേവയുടെ ഇത്തരം പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. പ്രഭുദേവയുടേത് അശ്ലീലവും അപക്വവുമായ പെരുമാറ്റമാണെന്നാണ് ആളുകള്‍ വീഡിയോയിൽ കമന്റ് ചെയ്തത്. സ്റ്റേജ് ഷോ ആയതിനാലാണ് വടിവേലുവിന്റെ കൈയില്‍ നിന്ന് അടികിട്ടാതെ പ്രഭുദേവ രക്ഷപ്പെട്ടുവെന്ന് ഒരുകൂട്ടര്‍ കമന്റ് ചെയ്തു.

Tags :

Recent News

Advertisement