ആലപ്പുഴ : ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമയ്ക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഭർത്താവ് സുൽത്താൻ എന്ന് എക്സൈസ്. ഇയാളും പോലീസ് പിടിയിലായി . കേസിലെ മുഖ്യകണ്ണിയായ സുൽത്താനെ തമിഴ്‌നാട് -ആന്ധ്ര അതിർത്തിയിൽ വെച്ചാണ് പോലീസ് പിടികൂടിയത് . ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ആലപ്പുഴയിൽ വെച്ച് തസ്ലിമയെയും ,കൂട്ടാളിയായ ഒരു യുവാവിനെയും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നൽകിയിരുന്നു.
സിമിനമേഖലയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു തസ്ലിമ സുൽത്താൻ .കൂടാതെ കേസിൽ തസ്ലീമയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങൾ എക്സൈസ് ശേഖരിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു എന്ന വാർത്തയും പുറത്ത് വന്നിരുന്നു . എക്‌സൈസ് സംഘം നിലവില്‍ ശ്രീനാഥ് ഭാസിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇതേ തുടര്‍ന്നാണ് താരം ജാമ്യാപേക്ഷ പിന്‍വലിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.




