തൃശ്ശൂർ: ആറാം വട്ടവു വിജയം ആവര്‍ത്തിച്ച് ദമ്പതികള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ നേട്ടവുമായ നഗരസഭയിലേക്ക്. ചാലക്കുടി നഗരസഭയിലെ നിലവിലെ ചെയര്‍മാന്‍ ഷിബു വാലപ്പനും മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബുവുമാണ് സംസ്ഥാനത്ത് തന്നെ അപൂര്‍വ്വ നേടം കൈവരിക്കുന്ന ദമ്പതികളായി മാറുന്നത്. ഇടതു പക്ഷത്തിന്റെ ശക്തമായ കോട്ടയായ വിജയരാഘപുരത്തും സമീപ വാര്‍ഡായ തച്ചുടപറമ്പിലും മാറി മാറി മത്സരിച്ചെങ്കിലും വോട്ടര്‍മാര്‍ ഇരുവരേയും വലിയ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
മത്സരിച്ചിരുന്ന വാര്‍ഡുകള്‍ സംവരണവും വനിത വാര്‍ഡുമായത്തോടെ ഷിബു വാലപ്പന്‍ കാരകുളത്ത് നാട് വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ വെറും നാല് വോട്ടിന് പരാജയപ്പെടുത്തിയാണ് ഇത്തവണ ഷിബു വാലപ്പന്‍ വിജയിച്ചത്. ആറ് മത്സരങ്ങളില്‍ ഷിബു വാലപ്പന്റെ ഏറ്റവും കുറഞ്ഞ ഭുരിപക്ഷമാണിത്. എന്നാല്‍ ആലീസ് ഷിബു ഇടതു മുന്നണിയിലെ സീനിയര്‍ നേതാവ് രത്‌ന വലി രാജപ്പനെ 421 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
ആദ്യ മത്സരത്തില്‍ ഇവര്‍ വിവാഹിതരായിരുന്നില്ല. അതിന് ശേഷമാണ് ഇവര്‍ വിവാഹിതരാവുന്നത്. പുതിയ വാര്‍ഡില്‍ നല്ല ശക്തമായ മത്സരമായിരുന്നതിനാല്‍ ഷിബു വാലപ്പന്റെ വിജയം കുറച്ച് നേരം ആശങ്കയില്‍ ആഴ്ത്തിയിരുന്നു. ഔദ്യോഗിക ഫലം വന്നപ്പോള്‍ വിജയം ഇവരുടെ കൂടെയായിരുന്നു.ഇതോടെ മറ്റെങ്ങുമില്ലാതെ അപൂര്‍വ്വ വിജയവുമായി ദമ്പതികള്‍ യാത്ര തുടരുകയാണ്.




