കോട്ടയം: കേരളത്തിലെ ജനങ്ങളുടെ വേദന തിരിച്ചറിയുന്നതും സാധാരണക്കാരന്റെ കണ്ണുനീരൊപ്പുന്നതുമായ ഒരു മാനുഷിക ഭരണകൂടം യുഡിഎഫിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന് കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിജയപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച ആവേശോജ്വലമായ തിരഞ്ഞെടുപ്പ് പര്യടനത്തിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷ സർക്കാർ കോട്ടയത്തോടും ഇവിടുത്തെ ജനങ്ങളോടും കാണിക്കുന്നത് കടുത്ത വികസന വിരോധമാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും അവഗണിക്കുന്ന സർക്കാരിന്റെ ഈ സമീപനത്തിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബാലറ്റിലൂടെ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച ആവേശോജ്വലമായ സ്വീകരണം വരാനിരിക്കുന്ന വലിയ വിജയത്തിന്റെ സൂചനയാണെന്നും, യുഡിഎഫിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. പര്യടനത്തിൽ നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.f




