കാസർഗോഡ്: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ച് കോടതി. തായന്നൂർ പാനയാർകുന്നിലെ എ. കെ. ജോണിയെയാണ് ഹോസ്ദുര്‍ഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
2024 ജൂലൈ 21ന് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ജോണിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. കോടതിയിൽ തെളിവുകൾ പരിഗണിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.




