Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വട്ടിയൂർക്കാവ് റാലിക്ക് ആളെ തേടി മൊബൈൽ ആപ്പിൽ പരസ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് ആളുകളെ ക്ഷണിക്കുന്നതായി മൊബൈൽ ആപ്പിലൂടെ പരസ്യം പ്രചരിച്ചതായി വിവാദം. തൊഴിലാളികളെ കണ്ടെത്തുന്ന ഒരു ആപ്ലിക്കേഷൻ വഴിയാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടക്കുന്ന റാലിക്കായി ആളുകളെ ആവശ്യപ്പെട്ട സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.

വൈകിട്ട് 5 മുതൽ രാത്രി 10 വരെ റാലിയിൽ പങ്കെടുക്കുന്നവർക്ക് ഒരാൾക്ക് 511 രൂപയും ഭക്ഷണവും നൽകുമെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. 20 പേരെ അടിയന്തരമായി ആവശ്യപ്പെട്ടതായും സൂചനയുണ്ടായിരുന്നു. രാത്രി 12 മണിയോടെ പ്രചരിച്ച ഈ സന്ദേശം പത്ത് മിനിറ്റിനുള്ളിൽ പിൻവലിച്ചെങ്കിലും ഇതിനോടകം സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു.

സംഭവം വിവാദമായതോടെ തെറ്റിദ്ധാരണ മൂലമാണ് സന്ദേശം വന്നതെന്ന് ഗ്രൂപ്പ് അഡ്മിൻ വിശദീകരിച്ചു. ഇതുമായി ബന്ധമില്ലെന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വവും. അതേസമയം, കൃത്യമായ സ്ഥലവും സമയവും പ്രതിഫലവും ഉൾപ്പെടുത്തി വന്ന സന്ദേശം അബദ്ധത്തിൽ വന്നതാണോയെന്ന കാര്യത്തിൽ സംശയം തുടരുകയാണ്. വിഷയത്തിൽ കൂടുതൽ വിശദീകരണം തേടുന്ന നിലപാടിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

Tags :

Recent News

Advertisement
WhiteswanTV Footer