Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശിക്ഷാവിധിക്കെതിരെ ആൻറണി രാജു സുപ്രീം കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ലഭിച്ച ശിക്ഷാവിധിക്കെതിരെ ആൻറണി രാജു സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തോടെയാണ് അദ്ദേഹം അപ്പീൽ സമർപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ആ വിധി ചോദ്യം ചെയ്താണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തെ ഹൈക്കോടതി നിരസിച്ചതോടെ ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ല. തൊണ്ടിമുതൽ കേസിൽ രണ്ടാം പ്രതിയായ ആൻറണി രാജുവിന് നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

ശിക്ഷ മരവിപ്പിക്കണമെന്നും തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചെങ്കിലും അത് അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല. മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത ബാധകമാണ്. തിരുവനന്തപുരത്തെ സെൻട്രൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനുള്ള ശ്രമത്തിനിടെയാണ് കോടതിയിൽ നിന്നുള്ള തിരിച്ചടി ആൻറണി രാജുവിന് നേരിട്ടത്.

Tags :

Recent News

Advertisement
WhiteswanTV Footer