കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ–ഹോങ്കോംഗ് ഏഷ്യൻ കപ്പ് യോഗ്യതാ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ അധിക സർവീസുകൾ ഒരുക്കുന്നു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കുറഞ്ഞ ഇടവേളകളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സൗകര്യത്തിനായി ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 മുതൽ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ആലുവയിലേക്കും ഇടവേള കുറച്ച് സർവീസുകൾ നടത്തും.
തൃപ്പൂണിത്തുറ ഭാഗത്തേക്ക് 7:02, 7:09, 7:17, 7:24, 7:32, 7:40, 7:48, 7:56, 8:04, 8:12, 8:22, 8:30, 8:39, 8:47, 8:56 എന്നീ സമയങ്ങളിൽ ട്രെയിനുകൾ സർവീസ് നടത്തും. ആലുവ ഭാഗത്തേക്ക് 7:02, 7:09, 7:17, 7:23, 7:31, 7:38, 7:46, 7:53, 8:00, 8:07, 8:16, 8:25, 8:34, 8:42, 8:50 എന്നീ സമയങ്ങളിലാണ് സർവീസ്. രാത്രി 9 മണിക്കുശേഷം പതിവ് സർവീസുകൾ തുടർന്നും രാത്രി 11 വരെ മെട്രോ സർവീസ് ലഭ്യമാകും.



