Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍

കണ്ണൂര്‍:സിപിഐഎം ജീവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പുരോഗമന രാഷ്ട്രീയ കക്ഷിയെന്ന് പറയും.പക്ഷെ ഇപ്പോഴും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് സിപിഐഎം.സിപിഐഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നു.ബോംബ് നിര്‍മ്മിച്ചത് യുഡിഎഫ് പ്രവര്‍ത്തരെ ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മാടായിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചപ്പോള്‍ മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിച്ചു.ബോംബ് നിര്‍മ്മിച്ചവരെയും മുഖ്യമന്ത്രി രക്ഷിക്കുകയാണ്.ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബോംബ് ഉണ്ടാക്കിയത്.ബോംബ് നിര്‍മ്മാണത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്.സ്പെഷ്യല്‍ ബ്രാഞ്ച്,ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഒളിപ്പിച്ചുവെച്ചുവെന്നും വി ഡി സതീശന്‍ […]
Read more

ഇരട്ട വോട്ട് പരാതിയില്‍ നിലപാട് കടുപ്പിച്ച് അടൂര്‍ പ്രകാശ്

കൊച്ചി:ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്.അടൂര്‍ പ്രകാശ് നല്‍കിയ ഇരട്ട വോട്ട് പരാതി നേരത്തെ കളക്ടര്‍ തള്ളിയിരുന്നു.തുടര്‍ന്ന് അടൂര്‍ പ്രകാശിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.അന്തിമ വോട്ടര്‍പട്ടികയില്‍ 1.61 ലക്ഷം ഇരട്ടവോട്ടുകളാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ഇരട്ടവോട്ട് വീതം താന്‍ എടുത്തുപറഞ്ഞിരുന്നു.എന്നാല്‍ ഈ കണക്ക് പോലും കളക്ടര്‍ പരിശോധിച്ചില്ല.അത് അംഗീകരിക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിന്റെയും അന്തിമമാക്കുന്നതിന്റെയും […]
Read more

കോണ്‍ഗ്രസിന് ബിജെപി പേടി;വയനാട്ടില്‍ കോണ്‍ഗ്രസിന് പതാക ഉയര്‍ത്താന്‍ കഴിയുന്നില്ല:എം വി ഗോവിന്ദന്‍

ആലപ്പുഴ:ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോണ്‍ഗ്രസിന് ബിജെപി പേടിയാണെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.വയനാട്ടില്‍ ലീഗിന് പതാക ഉയര്‍ത്താന്‍ കഴിയുന്നില്ല.പാകിസ്താന്‍ പതാകയെന്ന ബിജെപി പ്രചാരണത്തെ രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല.ലീഗിനെ തമസ്‌കരിക്കുകയാണ് ചെയ്തത്.ഇത്തവണ കോണ്‍ഗ്രസിന്റെ കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ല.സംഘപരിവാറിനെ ഭയന്നാണ് വയനാട്ടില്‍ കൊടി ഉപേക്ഷിച്ചത്.കോണ്‍ഗ്രസിന് ബിജെപി ഭയമാണ്.കൊടി ഉപേക്ഷിച്ച് പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് എങ്ങനെയാണ് ഫാസിസത്തെ നേരിടാനാവുകയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിക്ക് താഴെത്തട്ടിലെ ഒരു ആര്‍എസ്എസുകാരന്റെ നിലവാരം മാത്രമാണുള്ളതെന്നും എം വി […]
Read more

പൂരം കാണാനെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി വിയുമായി ചേര്‍ന്ന് ക്യൂആര്‍ കോഡ് ബാന്‍ഡ് ഒരുക്കി കേരള പോലീസ്

തൃശ്ശൂര്‍:കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കിയ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ വി ഇക്കുറി തൃശ്ശൂര്‍ പൂരത്തിനും കേരള പോലീസുമായി സഹകരിച്ച് പൂരത്തിനെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ക്യൂആര്‍ കോഡ് ബാന്‍ഡ് പുറത്തിറക്കി.തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല പോലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് വി ക്യൂആര്‍ കോഡ് ബാന്‍ഡ് പ്രകാശനം ചെയ്തു.വോഡഫോണ്‍ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് മേധാവി ആര്‍ എസ് ശാന്താറാം,വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ കേരള […]
Read more

തൃശ്ശൂര്‍ പൂരത്തിന് പ്രതിസന്ധി ഒഴിയുന്നു;സര്‍ക്കുലറിലെ വിവാദ ഭാഗങ്ങള്‍ നീക്കും

തൃശ്ശൂര്‍:തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധി ഒഴിയുന്നു.വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ വിവാദ ഭാഗങ്ങള്‍ നീക്കും.വനംവകുപ്പ് ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നായിരുന്നു എലഫന്റ് ഓണേഴ്സ് അസോസിയേഷന്റെ നിലപാട്.പ്രതിഷേധം തൃശ്ശൂര്‍ പൂരത്തിന് അടക്കം ഭീഷണിയായി മാറിയതോടെയാണ് വനംവകുപ്പ് ഡോക്ടര്‍മാരുടെ റീ ഫിറ്റ്നെസ് പരിശോധന ഒഴിവാക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നത്.’പ്രവര്‍ത്തനങ്ങളില്‍ ആശങ്കവേണ്ട.സിസിഎഫുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സംബന്ധിച്ച് വനം മന്ത്രിയുമായി ചര്‍ച്ച നടത്തി. വിവാദഭാഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ നിര്‍ദേശം നല്‍കും.’മന്ത്രി കെ രാജന്‍ പറഞ്ഞു. നേരത്തെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വനംവകുപ്പിന്റെ സര്‍ക്കുലര്‍ […]
Read more

കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം തെറ്റ്:കെ കെ രമ

കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി എംഎല്‍എ കെ.കെ രമ.സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല.താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു;വേനൽ മഴ സജീവമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ് […]
Read more

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു;വേനൽ മഴ സജീവമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന […]
Read more

പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം,ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. വരും ദിവസങ്ങളില്‍ ശക്തമായ മഴ;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും.പ്രധാനമന്ത്രി ഇന്ന് […]
Read more

പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം,ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. വരും ദിവസങ്ങളില്‍ ശക്തമായ മഴ;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും.പ്രധാനമന്ത്രി ഇന്ന് […]
Read more

വരും ദിവസങ്ങളില്‍ ശക്തമായ മഴ;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം:വേനല്‍ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വെള്ളിയാഴ്ചയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെടുന്നത്.64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുമുണ്ട്.ഇടിമിന്നലും ശക്തമായ മഴയും മുന്നില്‍ കണ്ട് ജാഗ്രത നിര്‍ദേശങ്ങള്‍ കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. മാസപ്പടി വിവാദം;രേഖകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix