കൊച്ചി: ഓണക്കൂർ പെരിയപ്പുറത്ത് കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സംഭവത്തിൽ പ്രദേശത്ത് സംഘർഷം സംഘർഷമുണ്ടായി. ചിന്മയ സർവകലാശാലയിൽ വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ചിന്മയയിൽ പഠിക്കുന്ന രണ്ടുകുട്ടികളുമായി പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ, ഓടിക്കൂടിയ സ്ഥലവാസികളും കാറിലുണ്ടായ കുട്ടികളുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. നാട്ടുകാർ പരാതിപ്പെട്ടതായി വിദ്യാർഥികൾ കൈയേറ്റം നടത്തിയെന്നും ആരോപണം ഉണ്ട്. ഇതോടെ പ്രദേശത്ത് വേഗത്തിൽ അവസ്ഥ വഷളായി. ടാക്‌സി–ഓട്ടോ ഡ്രൈവർമാരടക്കമുള്ള പ്രദേശവാസികൾ സർവകലാശാല കവാടത്തിനു മുൻപിൽ സമരവുമായി എത്തി.
പിറവം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. മഹേഷ്‌കുമാർ, എസ്.ഐ. വിനിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി. കുറ്റക്കാരന്റെ പേരിൽ കർശന നടപടിയെടുക്കുമെന്ന് സ്റ്റേഷൻ ഓഫീസർ ഉറപ്പുനൽകിയതോടെ നാട്ടുകാർ ശാന്തരായി. സർവകലാശാല അധികൃതരും കുറ്റക്കാരായ വിദ്യാർഥികളുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. സംഭവത്തെ തുടർന്ന് നാല് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.




