Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക്; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്ക് യാത്രികൻ കെഎസ്ആർടിസി ബസിനിടയിൽപ്പെട്ടു. തലനാരിഴക്കാണ് ബൈക് യാത്രികൻ രക്ഷപ്പെട്ടത്. നിസാര പരിക്കുകളോടെ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തെ പഴയ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇവിടെ പുതിയ പാലം നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടക്കുകായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പാലത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.

ഇതിനിടെ സമീപത്തിലൂടെ യുവാവ് ബൈക്ക് ഓടിച്ചു പോകവെ നിയന്ത്രണം വിട്ട് വാഹനം ബസിന് താഴേക്ക് വീണത്. ബൈക്ക് ബസിന്‍റെ പുറക് വശത്തെ ടയറിന് മുന്നിലേക്ക് ആണ് വീണത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ചേർന്ന് യുവാവിനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. യുവാവിന്‍റെ കാലിന് ചെറിയ പരിക്കേറ്റതല്ലാതെ മറ്റു പ്രശ്നങ്ങളിലെന്ന് നാട്ടുകാർ പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer