തിരുവനന്തപുരം: ആലപ്പുഴ സിജെഎം കോടതിയിൽ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് വ്യാപക പരിശോധന നടത്തി. ഫോൺ വഴിയാണ് ഭീഷണി ലഭിച്ചത്. തുടർന്ന് പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവർ കോടതിയിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
ഇതിനിടെ, കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ കോടതിയിലും സമാനമായ വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇമെയിൽ വഴിയായിരുന്നു സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചിരുന്നു.




