Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വരാജിനെ കൊണ്ടുവന്നു, ജയിക്കും: കെ ബി ഗണേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിലമ്പൂരിൽ പി വി അൻവർ വ്യക്തിപരമായ കാരണങ്ങൾകൊണ്ട് രാജിവെച്ചതാണെന്നും സ്വയം വിളിച്ചുവരുത്തിയ ഒരു തെരഞ്ഞെടുപ്പാണിതെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വ്യക്തിപരമായ കാരണങ്ങൾ പരിഗണിച്ചു രാജിവെച്ചതുകൊണ്ടുതന്നെ അതൊരു ദേശദ്രോഹമായി കാണണം.

മണ്ഡലത്തിൽ ഒരു ജനപ്രതിനിധി മരണപ്പെടുന്ന സാഹചര്യം ഉണ്ടായാൽ തെരഞ്ഞെടുപ്പ് വരുന്നത് മനസ്സിലാക്കാം എന്നാൽ വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തി രാജി വച്ച് ഒരു സീറ്റൊഴിച്ച്, അവിടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമുക്കും സര്‍ക്കാര്‍ ഖജനാവിനുമുണ്ടാകുന്ന വികസന മുരടിപ്പിനുമൊക്കെ ഇടയാക്കിയത് അന്‍വറാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് വിശ്വാസമെന്നും ഗണേഷ് കുമാർ പറഞ്ഞു.

അൻവറിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും യുഡിഎഫ് പറഞ്ഞതുപോലെ നിലമ്പൂരിൽ സ്വരാജിനെ കൊണ്ടുവന്നെന്നും സ്വരാജ് ജയിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

Content: Bring Swaraj and we will win: KB Ganesh Kumar

Tags :

Recent News

Advertisement
WhiteswanTV Footer