കൊല്ലം : റാപ്പർ വേടനെതിരെ ജാതീയ അധിക്ഷേപം നടത്തിയ എൻ ആർ മധുവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ശ്യാം മോഹനാണ് കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു വേടനെതിരെ വിദ്വേഷ പ്രസംഗവുമായി എൻ.ആർ മധു രംഗത്തെത്തിയത്.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിക്കിടെ വേദിയിൽ വെച്ച് പറഞ്ഞത്. കൂടാതെ വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും മധു വേദിയിൽ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം വേടന്റെ പരിപാടിയെ ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നത്തിന് ഉദ്ദേശിച്ചാണ് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.




