ആംബുലൻസ് തലകീഴായി മറിഞ്ഞു, പുറത്ത് ചാടിയത് വാൾ
തിരുവനന്തപുരം: ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞു. ആംബുലൻസിൽ നിന്ന് പുറത്ത് വന്നത് വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ. ഞായറാഴ്ച രാവിലെ കള്ളിക്കാട് പെരിഞ്ഞാംകടവിലായിരുന്നു അപകടമുണ്ടായത്. കാട്ടാക്കടയിൽ നിന്നും നെയ്യാർഡാമിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നെയ്യാർഡാമിൽ നിന്ന് കാട്ടാക്കടയിലേക്ക് വന്ന ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്. ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ഡ്രൈവർ മണിക്കൂറുകളോളമാണ് സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്നത്. ഇരു ബസുകളിലുമായി മുപ്പതോളം യാത്രക്കാർക്കാണ് അപകടത്തിൽ പരുക്കേറ്റത്. സംഭവത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളേജിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ […]
Read more