ചരക്കുമായി പോയ ലോറി മറിഞ്ഞു; ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് നിന്നും മൈസൂരുവിലേക്ക് ചരക്കുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് മൂലങ്കാവില്‍ ദേശീയപാത 766-ല്‍ വച്ചാണ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്. മൂലങ്കാവിലെ പെട്രോള്‍ പമ്പിന് എതിര്‍വശം വനത്തോട് ചേര്‍ന്നുള്ള ചതുപ്പിന് സമാനമായ ഭാഗത്തേക്ക് ഇറങ്ങിയ ലോറി ഇടതുസൈഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കുന്നമംഗലം സ്വദേശി സാദിഖിന് (45) പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മൂലങ്കാവ് ടൗണ്‍ കഴിഞ്ഞുള്ള ചെറിയ ഇറക്കത്തില്‍ […]
Read more