Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ

കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി. ഇപ്പോൾ സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരം ടിഓഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡിലൂടെ കേരളം നേടിയിരിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ […]
Read more

വായ്പ ഇളവുകളുമായി കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രത്യേക ക്യാമ്പയിൻ

പലിശയിലും കൈകാര്യച്ചെലവുകളിലുമടക്കം നിരവധി വായ്പാ ഇളവുകൾ പ്രഖ്യാപിച്ച് കേരള ഫിനാൻഷ്യൽ കോർപറേഷൻ. 2024-25 സാമ്പത്തികവർഷത്തിൽ 4750 കോടി രൂപയുടെ വായ്പ അനുവദിച്ച് അതുവഴി സംസ്ഥാനത്തെ സാമ്പത്തിക-വ്യാവസായിക വളർച്ച ത്വരിതഗതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ഡിസംബർ 5 മുതൽ 2025 ഫെബ്രുവരി അഞ്ചുവരെ രണ്ടുമാസം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക ക്യാമ്പയിൻ അവതരിപ്പിക്കുന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വ്യാപാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വായ്പകൾക്കൊപ്പം അവതരിപ്പിക്കുന്ന ഈ ഓഫർ ക്യാമ്പയിൻ കാലയളവിൽ വായ്പാ കൈകാര്യച്ചെലവുകളിൽ […]
Read more

മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം മൂന്നാം തവണയും വായ്പാ നിരക്കുകള്‍ കുറച്ചു

കൊച്ചി: കേരളം ആസ്ഥാനമായുളള മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഈ വര്‍ഷം ഇതു മൂന്നാമത്തെ തവണയും വായ്പാ നിരക്കുകള്‍ കുറച്ച് വായ്പകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കി. വരുമാനം സൃഷ്ടിക്കുന്ന വായ്പകളുടെ നിരക്കുകള്‍ 25 അടിസ്ഥാന പോയിന്‍റുകളും മൂന്നാം കക്ഷി ഉല്‍പ്പന്ന വായ്പകളുടെ നിരക്കുകള്‍ 125 അടിസ്ഥാന പോയിന്‍റുകളുമാണ് കുറച്ചത്. 2024 ജനുവരിയില്‍ 55 അടിസ്ഥാന പോയിന്‍റുകളും ജൂലൈയില്‍ 35 അടിസ്ഥാന പോയിന്‍റുകളും കുറച്ചതിനു പിന്നാലെയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഇപ്പോള്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ചത്. […]
Read more

ലോക ഭിന്നശേഷി ദിനം; പാരാലിമ്പിക്‌സ് ചാമ്പ്യന്മാരെ ആദരിച്ച് എസ്ബിഐ

കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആഭിമുഖ്യത്തില്‍ 2024 പാരീസ് പാരാലിമ്പിക്‌സില്‍ ചാമ്പ്യന്മാരായ 29 ഇന്ത്യക്കാരെയും ക്യാഷ് പ്രൈസ് നല്‍കി ആദരിച്ചു. പാരീസ് പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ പ്രകടനം രാജ്യത്തിന്റെ കായിക യാത്രയിലെ അവിസ്മരണീയ നിമിഷമായിരുന്നെന്ന് എസ്ബിഐ ചെയര്‍മാന്‍ സി.എസ്. ഷെട്ടി പറഞ്ഞു. തടസങ്ങള്‍ മറികടന്ന് പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തോടെയാണിവര്‍ മികച്ച വിജയം കൈവരിച്ചത്. ഇവരെ പിന്തുണക്കുന്നത് വലിയ ബഹുമതി ആയാണ് എസ്ബിഐ കാണുന്നതെന്നും കായിക രംഗം കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള ആവാസവ്യവസ്ഥ […]
Read more

വിഴിഞ്ഞം ; കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി, പദ്ധതി കമ്മീഷനിങ്ങ് ഉടൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണല്‍ കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് കൈമാറി. ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുറമുഖ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വച്ച് ചെന്നൈ ഐ.ഐ.ടി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗം ടീം ലീഡര്‍ ആര്‍ കറുപ്പയ്യ സര്‍ട്ടിഫിക്ക് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന് കൈമാറി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് […]
Read more

കിച്ചണ്‍ ഗാലറിയുമായി ഗോദ്‌റെജ് ഇന്റീരിയോ; അടുക്കള സമ്മാനമായി നേടാന്‍ അവസരം

കൊച്ചി: ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്‌റെജ് ഇന്റീരിയോ കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട് റോഡില്‍ ഇരുമ്പനത്താണ് പുതിയ സ്റ്റോര്‍. മോഡുലാര്‍ അടുക്കളയുടെ ഒരു വലിയ ശ്രേണിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ സ്റ്റോര്‍ തുറന്നത് പ്രമാണിച്ച് ഗോദ്‌റെജ് ഇന്റീരിയോയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25% വരെ കിഴിവും സൗജന്യമായി ഒരു അടുക്കള സമ്മാനമായി നേടാനും അവസരം ഒരുക്കിയിട്ടുണ്ട്്. കൊച്ചിയിലെ […]
Read more

കാസര്‍ഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍ററുമായി യുടിഐ മ്യൂച്വല്‍ ഫണ്ട്

കാസര്‍ഗോഡ്: ഇന്ത്യയിലെ മുന്‍നിര അസറ്റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളിലൊന്നായ യുടിഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി (യുടിഐ എഎംസി) കാസര്‍ഗോഡ് പുതിയ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ആരംഭിച്ചു. കാസര്‍ഗോഡ് നെല്ലിക്കുന്ന് റോഡിലെ ഗീത കോംപ്ലക്സിലെ ഒന്നാം നിലയിലാണ് പുതിയ സെന്‍റര്‍. ഇന്ത്യയുടെ തെക്ക്, കിഴക്ക്, വടക്കുകിഴക്കന്‍ മേഖലയിലുടനീളം 19 പുതിയ യുടിഐ ഫിനാന്‍ഷ്യല്‍ സെന്‍ററുകള്‍ (യുഎഫ്സി) തുറക്കുമെന്ന് 2024 നവംബര്‍ 18-ന് കമ്പനി പ്രഖ്യാപിച്ചതിന്‍റെ ഭാഗമായാണിത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലൂടെ ബി30 നഗരങ്ങളില്‍ നിന്നും അതിനപ്പുറമുള്ള നിക്ഷേപകരെ […]
Read more

ഗോദ്‌റെജ് ഡിഇഐ ലാബും ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള ദിനം ആചരിച്ചു

അനീഷ എം എ: സബ് എഡിറ്റർ കൊച്ചി: ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ വിഭാഗമായ ഗോദ്‌റെജ് ഡിഇഐ ലാബും മുന്‍നിര നിയമ സ്ഥാപനമായ ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു. വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഖെയ്താന്‍ ആന്റ് കോയുടെ കൈപുസ്തകത്തിന്റെ രണ്ടാം പതിപ്പും ഗോദ്‌റെജ് ഡിഇഐ ലാബുമായി സഹകരിച്ചു പുറത്തിറക്കി. വൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് മുംബൈയില്‍ നടത്തിയ സമ്മേളനത്തിലാണ് ഇതു പുറത്തിറക്കിയത്. വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ […]
Read more

ആമസോണ്‍ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു

ബിനുകൃഷ്ണ /സബ് എഡിറ്റർ കൊച്ചി: ആമസോണ്‍ ഇന്ത്യ തങ്ങളുടെ മള്‍ട്ടിചാനല്‍ ഫുള്‍ഫില്‍മെന്‍റ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നു. വില്‍പ്പനക്കാര്‍ക്കും ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്കുമായി ഓട്ടോമേഷന്‍ ശേഷിയും പണമടക്കല്‍ സംവിധാനങ്ങളും മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. എപിഐ സംവിധാനങ്ങളും പേ ഓണ്‍ ഡെലിവറി സൗകര്യവും സംയോജിപ്പിക്കാനുള്ള നടപടി ഇതിന്‍റെ മുഖ്യ ഘടകമാണ്. നേരത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ നടപടി ഇപ്പോള്‍ ഇന്ത്യ മുഴുവനായി വിപുലീകരിക്കുകയാണ്. ഈ സേവനം ഒരൊറ്റ ഇന്‍വെന്‍ററി സ്ഥലത്ത് നിന്ന് ഓര്‍ഡര്‍ പ്രോസസ്സിംഗ്, ട്രാക്കിംഗ്, ഷിപ്പിംഗ് എന്നിവ ലളിതമാക്കുന്നു അങ്ങനെ […]
Read more

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ വർദ്ധനവ്

ബിനുകൃഷ്ണ /സബ് എഡിറ്റർ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 45% വർദ്ധനവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. മുൻവർഷം ഇതേ കാലയളവിൽ എഫ്ഡിഐ നിക്ഷേപം 20.5 ബില്യൻ ഡോളറായിരുന്നു. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം കൂടുതൽ നടന്നത്. ജൂലൈ–സെപ്റ്റംബർ പാദത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും 43% വർധിച്ചു. മുൻവർഷം 9.52 ബില്യൻ ഡോളറായിരുന്ന നിക്ഷേപം ഈ വർഷം 13.6 ബില്യനായാണ് ഉയർന്നത്. ഓഹരി വിപണികളിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer