Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

തിക്കും തിരക്കും പുറമെ കൈയേറ്റം ; രണ്ട് ലക്ഷം രൂപയുടെ ഐ ഫോൺ വാങ്ങാൻ യുവാക്കളുടെ കൂട്ടത്തല്ല്

മുംബൈ : പുതിയ ഐഫോൺ 17 സീരീസ് സ്വന്തമാക്കാൻ കടയുടെ മുൻപിൽ യുവാക്കളുടെ തിക്കുംതിരക്കും. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലുംപ്പെട്ട യുവാക്കൾ അടിപിടി കൂടുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ പിടിഐ ആണ് പുറത്തുവിട്ടത്. ആപ്പിൾ സ്​റ്റോറിന്റെ മുൻപിൽ യുവാക്കൾ വാക്കുതർക്കത്തിലേർപ്പെടുകയും കയ്യേ​റ്റമുണ്ടാകുകയും ചെയ്തു. പ്രശ്നം ഗുരുതരമായതോടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ചുവപ്പ് ടീ ഷർട്ട് ധരിച്ച യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. മ​റ്റൊരു ഉദ്യോഗസ്ഥൻ ലാത്തി […]
Read more

കസ്റ്റംസ് സാധനങ്ങള്‍ കണ്ടുകെട്ടിയാല്‍ ഷോ-കോസ് നോട്ടീസിനുള്ള സമയപരിധി നീട്ടില്ല: സുപ്രീം കോടതി

ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുൻപുള്ള കേസുകളില്‍ കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങള്‍ താത്കാലികമായി വിട്ടുനല്‍കുന്നത് ഷോ-കോസ് നോട്ടീസ് നല്‍കാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി. നിശ്ചിത സമയപരിധിക്കുള്ളില്‍ നോട്ടീസ് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങള്‍ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് […]
Read more

ഫെന്റാനൈല്‍ കടത്ത് ആരോപിച്ച് :ഇന്ത്യന്‍ വ്യവസായികളുടെയും കുടുംബങ്ങളുടേയും വിസ റദ്ദാക്കി അമേരിക്ക

ന്യൂഡല്‍ഹി: സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തില്‍ പെട്ട ഫെന്റാനൈല്‍ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യന്‍ വ്യവസായികളുടെയും കോര്‍പ്പറേറ്റ് തലവന്‍മാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളില്‍ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക തീരുമാനമെന്ന്് ഡല്‍ഹിയിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാരക കെമിക്കല്‍ മയക്കുമരുന്നുകളുടെ ഉപയോഗം കുറക്കുക എന്നത് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ യു.എസിലേക്ക് പ്രവേശനം നിഷേധിക്കും. എന്നാല്‍ ആരുടെയെല്ലാം വിസയാണ് റദ്ദാക്കിയതെന്ന പേര് […]
Read more

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ : തമിഴ് ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു,​ 46 വയസായിരുന്നു,​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം രാത്രി 8.30 ഓടെയായിരുന്നു മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ലോഞ്ചിനിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് അദ്ദേഹത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകൾ തകരാറിലായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണ സമയത്ത് ഭാര്യ പ്രിയങ്കയും മകൾ ഇന്ദ്രജയും ഒപ്പമുണ്ടായിരുന്നു. മധുര സ്വദേശിയായ ശങ്കർ സ്റ്റേജ് ഷോകളിൽ റോബോട്ടായി നൃത്തം ചെയ്തതിലൂടെയാണ് പ്രശസ്തനായത്. അങ്ങനെയാണ് അദ്ദേഹം റോബോ ശങ്കർ […]
Read more

പ്രവർത്തകരെ നിയന്ത്രിക്കണം; വിജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിനു (ടിവികെ) മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. സമ്മേളനങ്ങൾക്ക് അനുമതി തേടിയുള്ള അപേക്ഷകളില്‍ വൈകാതെ തീരുമാനമെടുക്കാൻ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള […]
Read more

‘രാഹുലിന്റെ ആരോപണം അടിസ്ഥാനമില്ലാത്തത്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി : ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ പൊതുജനങ്ങളിലാർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്ന് കമ്മിഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒരു വ്യക്തിക്ക് പറയാനുള്ള കേൾക്കാതെ വോട്ട് നീക്കം ചെയ്യാനാകില്ല. എന്നാൽ 2023ൽ കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ ചില വിഫല ശ്രമങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നുവെന്നും അധികൃതർ അറിയിച്ചു. […]
Read more

തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ; പ്രഖ്യാപനവുമായി ബിഹാർ സർക്കാർ

പട്‌ന: ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതോടെ യുവ വോട്ടർമാരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ജെഡിയു സർക്കാർ. തൊഴിൽ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയിൽ പ്രായമുള്ള തുടർ പഠനം നടത്താൻ സാധിക്കാത്ത യുവാക്കൾക്ക് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ അലവൻസ് നൽകുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന ഏഴ് നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കൂടാതെ യുവജന ശാക്തീകരണത്തിലുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധതയും നിതീഷ് ആവർത്തിച്ചു. […]
Read more

പാക് -സൗദി പ്രതിരോധ കരാർ ; പഠനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാക്-സൗദി പ്രതിരോധ ഉടമ്പടിയിൽ പ്രതികരണവുമായി ഇന്ത്യ. കരാറുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺവീർ ജയ്സ്വാൾ അറിയിച്ചു. ‘സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തേക്കുള്ള ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിയാമായിരുന്നു’. ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പ്രാദേശികവും ആഗോള സ്ഥിരതയ്ക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ചും ജയ്സവാളിന്റെ കറാറിൽ പറയുന്നു. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ […]
Read more

‘ബുള്ളറ്റ് പ്രൂഫ്’ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്നും ഇതിന് ശക്തമായ തെളിവുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ആരോപണം. ഇത് ഹൈഡ്രജൻ ബോംബ് അല്ലെന്നും ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും പറഞ്ഞാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം ആരംഭിച്ചത്. കാലാകാലങ്ങളായി വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ചിലർ ദശലക്ഷക്കണക്കിന് ജനങ്ങളെ ലക്ഷ്യം […]
Read more

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു ; പരിശോധന തുടരും

മംഗളൂരു: ധർമ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയിൽ ഇന്നും കൂടുതൽ തെരച്ചിൽ നടത്താൻ നീക്കം. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളിൽ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കണ്ടെടുത്ത അസ്ഥികഷ്ണങ്ങൾ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. ധർമ്മസ്ഥലയിൽ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകൾ നിർത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കർണാടക സ്വദേശികളായ രണ്ടുപേർ കോടതിയെ […]
Read more

Recent News

Advertisement
WhiteswanTV Footer