Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കാബിനില്‍ പുകയുടെ മണം; അടിയന്തര ലാന്റിങ് നടത്തി എയര്‍ ഇന്ത്യ വിമാനം

ന്യൂഡല്‍ഹി: ക്യാബിനില്‍ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി . മുംബൈയില്‍നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനമാണ് മുംബൈയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്.തുടര്‍ന്ന് യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയും ചെയ്തു.എയര്‍ ഇന്ത്യ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. എഐ 639 വിമാനമാണ് രാത്രി 11:50ന് പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാര്‍ കാരണം […]
Read more

ഡിജിറ്റല്‍ പേയ്മെന്റിലേക്ക്‌ മാറാന്‍ പോസ്റ്റ് ഓഫീസുകള്‍; ഓഗസ്റ്റ് 1 മുതൽ ലഭ്യമാകും

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാന്‍ സൗകര്യം. തപാൽ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതില്‍ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം വൈകിയത്. ഇതിനു പരിഹാരം കണ്ടെത്താനാണ് പുതിയ ആപ്ലിക്കേഷന്‍ ഐടി സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഡൈനാമിക് ക്യുആര്‍ കോഡ് വഴി കൗണ്ടറുകളില്‍ പണം സ്വീകരിക്കും. 2025 […]
Read more

കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്: ലോ കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റില്‍

പശ്ചിമ ബംഗാള്‍: കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബലാത്സംഗത്തിന് സഹായം ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോളേജിലെ സുരക്ഷാ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണെന്ന് ബലാത്സംഗത്തിനിരയാക്കിയതെന്ന് അതിജീവിതയുടെ പരാതിയില്‍ പറയുന്നു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
Read more

താജ്‌മഹലിൽ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഡൽഹി: താജ്‌മഹലിൽ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. നടന്നത് അറ്റകുറ്റപ്പണികൾക്കുമായുള്ള പതിവ് പരിശോധനയാണെന്നും ചോർച്ച ഉണ്ടായിട്ടില്ലെന്നും എഎസ്ഐ ഉന്നത അധികൃതർ വ്യക്തമാക്കി. തകരാറുകൾ മുൻകൂട്ടിയറിയുന്നതിനായാണ് പരിശോധന നടത്തിയതെന്നും അധികൃതർ പറഞ്ഞു. തറനിരപ്പിൽ നിന്ന് 73 മീറ്റര്‍ ഉയരെ താഴികക്കുടത്തിൽ വിള്ളൽ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. 6 മാസത്തെ അറ്റകുറ്റപ്പണികൾ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
Read more

താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി; പരിശോധന തുടരുന്നു

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ചോര്‍ച്ച കണ്ടെത്തിയത്. താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ചോ‍ർച്ച കണ്ടെത്തിയത്. കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. താഴികക്കുടത്തിന്റെ മേല്‍ക്കൂരയും വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് നിര്‍മ്മിതിയുടെ സമ്മര്‍ദ്ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോര്‍ച്ചയ്ക്ക് വഴിവെച്ചേക്കാമെന്നും കരുതുന്നു. താജ്മഹിലിൽ 15 ദിവസം പരിശോധന തുടരും. ഉടൻ വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കും. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം […]
Read more

കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥി കൂട്ട ബലാത്സംഗത്തിനിരയായി; മൂന്നുപേര്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ ലോ കോളജിലെ ഗാര്‍ഡ് റൂമില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ കോളജിലെ രണ്ടു വിദ്യാര്‍ഥികളും ഒരു പൂര്‍വവിദ്യാര്‍ഥിയുമുണ്ട്. ” യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. ജൂണ്‍ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്” പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന മനോജിത് മിശ്ര ലോ കോളജിലെ തൃണമൂല്‍ കോണ്‍ഗ്രസ് യൂത്ത് വിങ്ങിന്റെ മുന്‍ പ്രസിഡന്റാണെന്നാണ് സമൂഹ മാധ്യമത്തില്‍ […]
Read more

ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

സിനിമ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അനുകൂല പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്നും യാഥാർഥ്യം മനസ്സിലാക്കാൻ നിർമാതാക്കൾ തയ്യറാകണമെന്നും കോടതി ആവശ്യപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾ റിലീസ് ചെയ്തതിനു പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. തമിഴിൽ മാത്രമല്ല മറ്റ് സിനിമ ഇൻഡസ്ട്രികളും ഈ ബുദ്ധിമുട്ടിലൂടെ […]
Read more

2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തും: അമിത് ഷാ

ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സഖ്യത്തെ എടപ്പാടി തന്നെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയും സർക്കാരിന്‍റെ ഭാഗം ആകും അധികാരം പങ്കിടില്ലെന്ന് AIADMK ആവർത്തിക്കുമ്പോഴാണ്‌ അമിത് ഷായുടെ പ്രസ്താവന. അതേസമയം വിജയ് ബിജെപി സഖ്യത്തിലേക്ക് വരുമോയെന്ന ചോദ്യത്തിന് അൽപസമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാ‍ർട്ടി രൂപികരിച്ച് […]
Read more

ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ചുള്ള ബിജെപി വീഡിയോ: കോണ്‍ഗ്രസിൻ്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചുള്ള ബിജെപി വീഡിയോക്കെതിരെ പരാതിയുമായി കോൺ​ഗ്രസ്. കര്‍ണാടക ബിജെപിക്കെതിരെയാണ് കോണ്‍ഗ്രസ് പരാതി നൽകിയിരിക്കുന്നത്. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറി എസ് മനോഹറാണ് പരാതി നൽകിയത്. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയെ അവഹേളിക്കാനും സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ലക്ഷ്യമിട്ടുളള വീഡിയോയാണ് ഇതെന്ന് എസ് മനോഹര്‍ ആരോപിച്ചു.
Read more

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തിൽ 5 മരണം

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. മരിച്ച 5 പേരിൽ 4 പേരെ തിരിച്ചറിഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള ചെയിന്‍ സിംഗ്, ചമ്പ സ്വദേശി ആദിത്യ താക്കൂര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് വര്‍മ്മ, ചന്ദന്‍ എന്നിവരാണ് മരിച്ചത്. കുളുവിലും കാംഡയിലും മൂന്ന് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer