കാമുകിക്കൊപ്പം ബൈക്കിൽ പോയ ഭർത്താവിനെ ചോദ്യം ചെയ്തു; ഭാര്യയെ നടുറോഡിൽ തല്ലിച്ചതച്ച് ഭർത്താവ്
ലക്നൗ: കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്ത ഭാര്യയെ നടുറോഡിൽ ഇട്ടു തല്ലിച്ചതച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന ഭർത്താവിനെയും കാമുകിയെയും വഴിതടഞ്ഞുവച്ചാണ് യുവതി ചോദ്യം ചെയ്തത്. ഇത് ഇഷ്ടപ്പെടാത്ത യുവാവ് കാമുകിക്കൊപ്പം ചേർന്ന യുവതിയെ മർദ്ദിക്കുകയായിരുന്നു. ശിവാജി നഗറിലെ മാർക്കറ്റ് ഏരിയയിൽ വച്ചാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബൈക്കിൽ പോകുന്നത് കണ്ട മോഹിനി വാഹനം തടഞ്ഞ് നിർത്തുകയും ചോദ്യം […]
Read more