Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

കനത്ത മഴ;ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു.ഇന്ന് രാവിലെ പെയ്തു തുടങ്ങിയ മഴയില്‍ ശക്തമായ ഒഴുക്കാണ് ഭാരതപ്പുഴയില്‍ അനുഭവപ്പെടുന്നത്.ജലനിരപ്പ് കൂടിയതോടെ രണ്ടു സെന്റിമീറ്റര്‍ വീതം 21 ഷട്ടറുകളാണ് ഉയര്‍ത്തിയത്ത് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ 21 ഷട്ടറുകളാണ് ഉയര്‍ത്തിയത്.രാവിലെ 10 മണിക്ക് ശേഷമാണ് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലനിരപ്പ് ഇനിയും ഉയരാന്‍ സാഹചര്യമുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
Read more

പൊലീസുകാരെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം:പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസിനെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്.പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരെയാണ് യുവാക്കള്‍ ആക്രമിച്ചത്.ഇവരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Read more

ജോയിയുടെ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്;പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ശ്രമിച്ചു- മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം മാറ്റുന്നതിനിടെയുണ്ടായ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു.ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.കാണാതായ ജോയിയെ കണ്ടെത്തുന്നതിനായി ശ്രമം തുടരവേയാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. അദ്ദേഹം കുറച്ചൊക്കെ ക്ഷമകാണിക്കണമായിരുന്നു.സംഭവത്തിന്റെ പേരില്‍ ആരെയും പഴിചാരല്‍ ഞാന്‍ ലക്ഷ്യമിടുന്നില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ഇതേവരെ ഒരു പ്രതികരണവും ഞാന്‍ നടത്തിയിരുന്നില്ല.കാണാതായ ജോയിയെ കണ്ടെത്തുന്നതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു […]
Read more

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത […]
Read more

ബസ് യാത്രയ്ക്കിടെ നിയമ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു;സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ബസ് യാത്രയ്ക്കിടയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച സര്‍ക്കാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടന്റായ പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്.കോട്ടയം – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്.കേസ് ചെങ്ങന്നൂര്‍ പൊലീസിന് കൈമാറും.
Read more

പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി സൊമാറ്റോയും സ്വിഗ്ഗിയും

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി.അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്.രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി.ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു.നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് […]
Read more

കേരളത്തിൽ അതിതീവ്ര മഴ തുടരും, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് പ്രകാരം 3 ജില്ലകളിൽ റെഡ് അലർട്ടും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലർട്ട് ആകട്ടെ 6 ജില്ലകളിലേക്ക് നീട്ടിയിട്ടുണ്ട്. ഇടുക്കിയിലാണ് പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടായിരിക്കും. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. […]
Read more

ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം മെയിലിന്റെ (12623) സമയ ക്രമത്തിൽ ഇന്നുമുതൽ മാറ്റം. 15 മിനിറ്റ് നേരത്തെ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രാത്രി 7.45 ന് ചെന്നൈയിൽ നിന്നും പുറപ്പെട്ടിരുന്ന ട്രെയിൻ ജൂലൈ 15 മുതൽ 7.30 ന് പുറപ്പെടും. ഇതിനനുസരിച്ച് ഒരോ സ്റ്റേഷനിലും എത്തുന്ന സമയത്തിൽ മാറ്റം വരും. പാലക്കാട് പുലർച്ചെ 3.30 ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 3.40 നായിരിക്കും എത്തുക. എറണാകുളം ടൗണിൽ വൈകിട്ട് 6.20 ന് എത്തുന്ന […]
Read more

എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി

നെടുമ്പാശ്ശേരി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി. രാവിലെ 11 ന് പുറപ്പെടേണ്ട വിമാനമാണ് മുടങ്ങിയത്. പകരം സംവിധാനമാവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം സൃഷ്ടിച്ചു. തുടർന്ന് ഏതാനും പേരെ മറ്റു ചില വിമാനങ്ങളിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. മറ്റുള്ള യാത്രക്കാരെ താത്കാലികമായി ഹോട്ടലുകളിലേക്ക് മാറ്റി.
Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍

തിരുവനന്തപുരം:മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍.രണ്ടു പ്രാഥമിക സമിതികള്‍ 80 സിനിമകള്‍ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍ വി പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് തുടങ്ങി.ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് മുഖ്യജൂറി ചെയര്‍മാന്‍.പ്രാഥമികസമിതി ചെയര്‍മാന്‍മാരായ സംവിധായകന്‍ പ്രിയനന്ദനന്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവര്‍ മുഖ്യജൂറിയിലും […]
Read more

Recent News

Advertisement
WhiteswanTV Footer