Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

വീണ്ടും 54,000 കടന്ന് സ്വർണവില

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. […]
Read more

ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയ ഫർസീൻ മജീദിന് പോലീസ് നിരീക്ഷണം

മട്ടന്നൂർ: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന് മട്ടന്നൂർ പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത് ഫർസീൻ മജീദ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. മുൻപ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്നും ഫർസീന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര നടത്തിയതിന്റെ […]
Read more

സാമ്പത്തിക ഞെരുക്കം:പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കാനുള്ള നടപടിയുമായി സർക്കാർ.നടപ്പ് പദ്ധതികൾക്ക് ഇനിമുതൽ മുൻഗണനാ ക്രമം നിശ്ചയിക്കും.മുൻഗണ തീരുമാനിക്കാൻ ഏഴ് മന്ത്രിമാർ ഉൾപ്പെട്ട ഉപസമിതിയെ തീരുമാനിച്ചു.പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ശുപാർശ പരിശോധിച്ച് ഉപസമിതി മുൻഗണന നിശ്ചയിക്കും.നടപ്പു പദ്ധതികൾക്ക് പണം അനുവദിക്കുന്നതിലും ഈ മുൻഗണനാക്രമം ബാധകമാകും.നികുതിയിതര വരുമാന വർദ്ധനവുണ്ടാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി വിവിധ ഫീസുകളുടെ നിരക്ക് പരിഷ്കരിക്കും വകുപ്പ് സെക്രട്ടറിമാരോട് ഈമാസം 20 ന് മുൻപ് നിർദ്ദശങ്ങൾ […]
Read more

ജപ്പാനും വേണ്ട ചെമ്മീന്‍, പൂവാലന് വിലയില്ല ദുരിതക്കയത്തില്‍ തൊഴിലാളികള്‍

തോപ്പുംപടി : അമേരിക്കയ്ക്കു പിന്നാലെ ജപ്പാനും ചെമ്മീനു നേരേ മുഖംതിരിക്കുന്നു. ജപ്പാനിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി താഴേയ്ക്ക് പോയതോടെ കേരളത്തിന്റെ മത്സ്യമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കടലാമ സംരക്ഷണത്തിന്റെ പേരിലാണ് അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചതെങ്കില്‍, സാമ്പത്തിക മാന്ദ്യമാണ് ജപ്പാന്‍ ഇറക്കുമതി കുറയ്ക്കാന്‍ കാരണം.ജപ്പാന്‍ കമ്പനികള്‍ നേരത്തേ ശേഖരിച്ചുവെച്ചിട്ടുള്ള ചെമ്മീന്‍ തന്നെ വിറ്റുപോയിട്ടില്ല. അതുകൊണ്ട് ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ എടുക്കാന്‍ അവര്‍ പഴയ താത്പര്യം കാട്ടുന്നില്ല. ജപ്പാനിലേക്കുള്ള കയറ്റുമതി പൊടുന്നനെ കുറഞ്ഞത് കേരളത്തിലെ മത്സ്യക്കയറ്റുമതി സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്. അവര്‍ നേരത്തേ […]
Read more

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും

ജസ്റ്റിസ്‌ നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കും.ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകി.നിലവിൽ ബോംബെ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആണ് നിതിൻ ജാംദാര്‍.2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ.ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും. ഇതിനിടെ, സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു.ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് […]
Read more

വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽകിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ […]
Read more

പ്ലസ് വണ്‍ സീറ്റ്;പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കേ പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല.റൂള്‍ 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടി പ്ലസ് വണ്‍ സീറ്റുപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തിയത്.കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്.മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്.അധിക […]
Read more

പാന്‍ കാര്‍ഡ് പുതുക്കേണ്ട ആവശ്യമില്ല;സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റ്

ഒരു വ്യക്തിക്ക് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാന്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയുന്ന ഒരേയൊരു സാഹചര്യം കാര്‍ഡ് ഉടമയുടെ മരണം മാത്രമാണ്. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആ പാന്‍ കാര്‍ഡ് മതി. പാന്‍ കാര്‍ഡുകള്‍ കലഹരണപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം.അതിനാല്‍ പാന്‍ കാര്‍ഡ് […]
Read more

ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ്ലൈസന്‍സില്ലെന്ന് സൂചന

വയനാട് പനമരത്ത് ഗതാഗതനിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച, ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ഡ്രൈവിങ് ലൈസന്‍സില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സൂചന. സ്വദേശമായ കണ്ണൂര്‍ ജില്ലയില്‍നിന്ന് സ്വന്തംപേരിലും വിലാസത്തിലും ആകാശ് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വയനാട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ., കണ്ണൂര്‍ ആര്‍.ടി.ഒ.യോട് ശുപാര്‍ശചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ ജില്ലയില്‍നിന്ന് തില്ലങ്കേരി ഡ്രൈവിങ് ലൈസന്‍സ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയത്. മറ്റെവിടെനിന്നെങ്കിലും ലൈസന്‍സ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സംസ്ഥാനതലത്തിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് […]
Read more

സംസ്ഥാനത്ത് ഇത്തവണ മഴകുറവ് 27 ശതമാനം

മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. ഇതിൽ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer