Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

മ​ത്സ്യബ​ന്ധ​ന ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പൊ​ളി​ക്കു​ന്നു

പൊ​ന്നാ​നി: ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ലും ഫി​ഷി​ങ് റ​ഗു​ലേ​ഷ​ൻ ആ​ക്ടി​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പൊ​ളി​ക്കു​ന്നു. പ​ത്തി​ല​ധി​കം ബോ​ട്ടു​ക​ളാ​ണ് ഈ ​സീ​സ​ണി​ൽ പൊ​ളി​ച്ച​ത്. ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് മാ​ത്ര​മു​ള്ള മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ നി​ല​നി​ൽ​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പൊ​ളി​ക്കു​ന്ന​ത്. പൊ​ന്നാ​നി, താ​നൂ​ര്‍, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹാ​ര്‍ബ​റു​ക​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 50 ഓ​ളം ബോ​ട്ടു​ക​ളാ​ണ് പൊ​ളി​ച്ച​ത്. ഇ​തി​ൽ ഈ ​സീ​സ​ണി​ൽ മാ​ത്രം പ​ത്തി​ല​ധി​കം ബോ​ട്ടു​ക​ളാ​ണ് പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ പൊ​ളി​ച്ച​ത്. ന​ഷ്ടം ഏ​റെ സം​ഭ​വി​ക്കു​ന്ന ചെ​റി​യ മ​ര​ബോ​ട്ടു​ക​ളാ​ണ് […]
Read more

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും […]
Read more

കൊച്ചിയിൽ റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞു വീണു; ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: എറണാകുളത്ത് റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്. റെയിൽവെയുടെ വൈദ്യുതി ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ അപായമൊന്നും ഉണ്ടായിട്ടില്ല. മഴയിൽ മരം നനഞ്ഞിരുന്നതിനാൽ തീ ആളിക്കത്തിയില്ല. ട്രെയിൻ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വേണാട്, മംഗള എക്സ്പ്രസുകൾ പിടിച്ചിട്ടിട്ടുണ്ട്.
Read more

കോൺഗ്രസ് കൂടോത്ര പാര്‍ട്ടിയായി; എഎ റഹീം

തിരുവനന്തപുരം: കൂടോത്രം അടക്കം അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീം. കോൺഗ്രസ് കൂടോത്ര പാര്‍ട്ടിയായെന്നും പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ മണ്ഡലം പ്രസിഡൻ്റിൻ്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് എസ്എഫ്ഐ ഇടിമുറി നടത്തുന്നവരല്ലെന്നും ക്രിയാത്മകമായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എംജി കോളേജിൽ മാധ്യമങ്ങൾ പോകാത്തതെന്തെന്നും കേരളത്തിലെ കലാലയങ്ങളിൽ വർഗീയ ശക്തികൾ […]
Read more

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച എസ്പിഒമാര്‍ക്ക് പൊലീസ് ഫണ്ടില്‍ നിന്ന് പ്രതിഫലം അനുവദിച്ചു

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം നല്‍കാനായി സര്‍ക്കാര്‍ പണം അനുവദിച്ച് ഉത്തരവിറക്കി.6 കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.25000ലേറെ എസ്പിഒമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നത്.1300 രൂപയായിരുന്നു ഇവര്‍ക്കുള്ള പ്രതിദിന വേതനം.രണ്ട് ദിവസം ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 2600 രൂപ പക്ഷെ ലഭിച്ചിരുന്നില്ല.പണം കിട്ടാത്ത വാര്‍ത്ത തുടര്‍ച്ചയായി പുറത്തുകൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടി വിയായിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് ഫണ്ടില്‍ നിന്നും പണം അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ […]
Read more

തിരുവമ്പാടി കെഎസ്ഇബി ഓഫീസിലെ ആക്രമണം;പ്രതികരണവുമായി കെ കൃഷ്ണന്‍ക്കുട്ടി

വൈദ്യുതി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടുകാരുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും അക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പു തന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. കെഎസ്ഇബി നടത്തിയത് പകപോക്കല്‍ ആണെന്ന് ജില്ലാ പഞ്ചായത്ത് […]
Read more

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കാശ്മീരിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം സൈന്യം വധിച്ചതായി വിവരം. സംഭവത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാര്‍ ഏറ്റുമുട്ടലിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോഴത്തെ സംശയം. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിൻ്റെ […]
Read more

കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് നൽകിയ പരാതിയുടെ വിവരമാണ് പുറത്തുവന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നൽകിയത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നൽകുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികൾ എന്താണെന്ന് വ്യക്തമല്ല. പിഎസ്‌സി അംഗത്വം നൽകാമെന്ന് […]
Read more

കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി പരിഗണനയിൽ

കേരളത്തിനു 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ സാധ്യത. കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി സർവീസുകളാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്. കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും ശ്രീനഗർ വന്ദേഭാരത് സർവീസ് നടത്തുക. ശ്രീനഗറിനു തൊട്ടടുത്തുള്ള ബഡ്ഗാം സ്റ്റേഷൻ വരെ ആഴ്ചയിൽ 3 ദിവസമായിരിക്കും സർവീസ്. ഉധംപുർ– ശ്രീനഗർ– ബാരാമുള്ള റെയിൽപാത ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നതോടെ സർവീസ് തുടങ്ങും. ബെമലിന്റെ ബെംഗളൂരു ഫാക്ടറിയിലാണു വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്. ഡിസംബറോടെ 10 ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. രാജധാനി […]
Read more

ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന്‌ ഇനി കളക്ടറുടെ അനുമതി വേണ്ട

ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ഇനി മുതൽ കളക്ടർമാർക്ക് പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതിയാകും. ഇതിനെതിരേ ഉണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കിയതിനാലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ജില്ലാ കളക്ടര്‍മാര്‍ക്കായി ഉത്തരവ് ഇറക്കിയത്. 2021 ഫെബ്രുവരി 14നാണ് കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സ് ഭേദഗതി ചെയ്ത് ജി.ഒ(പി)19/2021 പ്രകാരം ഉത്തരവ് ഇറക്കിയിരുന്നത്. ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിയമം ഭേദഗതി ചെയ്ത് ഇതിനുള്ള അധികാരം തദ്ദേശ […]
Read more

Recent News

Advertisement
WhiteswanTV Footer