ഭക്ഷ്യകിറ്റുകള്‍ പിടികൂടി; വോട്ടര്‍മാര്‍ക്ക് നല്‍കാനെന്ന് സംശയം
സുല്‍ത്താന്‍ബത്തേരി: വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാനെന്ന് സംശയിക്കുന്ന രണ്ടായിരത്തോളം കിറ്റുകള്‍ ബത്തേരിയില്‍ പോലീസ് പിടികൂടി. ചരക്കുവാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകളാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ബത്തേരിയിലെ ഒരു കടയില്‍നിന്ന് കിറ്റുമായി പോകുന്നതിനിടെ ബത്തേരിയിലെ മൊത്തവിതരണസ്ഥാപനത്തിന് മുന്നില്‍വെച്ചാണ് വാഹനം പോലീസ് പിടികൂടിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകള്‍ കൊണ്ടുപോകുന്നതെന്നാണ് ലഭിച്ച വിവരം. ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് […]
Read more