Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

3 വയസ്സുകാരന്‍ വണ്ടിയോടിച്ച ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍;ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ആര്‍ടിഎ

മലപ്പുറം:3 വയസ്സുകാരന്‍ വണ്ടിയോടിച്ച് പോകുന്ന ദൃശ്യങ്ങള്‍ എഐ ക്യാമറയില്‍ പതിഞ്ഞു.പുറകേ ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.മാര്‍ച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.കാഴ്ചമറക്കുന്ന രീതിയില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത് എഐ ക്യാമറയില്‍ പതിഞ്ഞത്. പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്.പ്രഥമ ദൃഷ്ടിയാല്‍ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി,ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട്ടിയെ ഇരുത്തി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ […]
Read more

റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് മുറിക്കു പുറത്ത് നിന്ന്

കുട്ടനാട് (ആലപ്പുഴ): നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം. താമസിക്കുന്ന മുറിക്ക് പുറത്ത് ബുധനാഴ്ച രാവിലെയാണ് ഹസീനയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകളുണ്ട്. നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

സുഗന്ധഗിരി മരംമുറിക്കേസ്;പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളി

കല്‍പ്പറ്റ:വയനാട് സുഗന്ധഗിരി മരംമുറിക്കേസ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തളളി.മരംമുറി റിസര്‍വ് വനത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.വീടിന് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന 20 മരംമുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.മരത്തിന്റെ കൂടുതല്‍ ഭാഗം ഇനിയും കണ്ടെത്താനുണ്ട്.വാര്യാട് സ്വദേശി ഇബ്രാഹിം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുള്ളത്. ടെസ്റ്റ് […]
Read more

ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം: വിശദീകരിച്ച് പ്രതി

കൊച്ചി: ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത രണജിത്ത് (40) റെയില്‍വേ പോലീസിനോടും ആര്‍.പി.എഫിനോടും സംഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് ഇപ്പോൾ. ‘ഞാന്‍ ഇങ്ങനെയാണ് തള്ളിയത്, അയാള്‍ താഴെവീണു’ എന്നാണ് പ്രതി പോലീസുകാരോട് വിവരിച്ചത്. ട്രെയിനിലെ സീറ്റില്‍ കിടന്നുകൊണ്ട് വലിയ ശബ്ദത്തോടെയാണ് പ്രതി ഇതെല്ലാം പറയുന്നത്. തന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകണമെന്ന് ഇയാള്‍ നിരന്തരം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനിടെ, പ്രതി രജനീകാന്ത ടി.ടി.ഇ.യെ പിറകില്‍നിന്നെത്തി അതിശക്തമായാണ് പുറത്തേക്ക് തള്ളിയിട്ടതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ട്രെയിനിലെ കച്ചവടക്കാരൻ […]

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു

കോഴിക്കോട്; ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് വാഹനത്തിന്റെ ബോണറ്റ് തകർന്നു. കോഴിക്കോട് പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം. വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാട്ടുപോത്ത് വീണതോടെ കാറിന്റെ ബോണറ്റും ലൈറ്റും തകർന്നു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസിൽനിന്നും ഒരു കിലോമീറ്റർ പരിധിക്കുള്ളിലാണ് സംഭവം. സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമായതിനാൽ വനം വകുപ്പ് അധികൃതർ […]
Read more

ജ്വല്ലറിയില്‍ പിടിച്ചുപറി;രണ്ട് പവന്‍ വീതമുളള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തൃശ്ശൂര്‍:പഴയന്നൂരില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ദീപാ ഗോള്‍ഡ്&ഡയമണ്ട്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയില്‍ കട അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് കടയില്‍ കയറിയത്.ഹെല്‍മെറ്റ് ധരിച്ച് കടയിലേക്ക് ഓടിക്കയറിയ ആള്‍ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ഓടുകയായിരുന്നു.ഓരോ പവന്‍ വീതമുളള രണ്ട് സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
Read more

രാഹുലും ആനിരാജയും നാമനിർദേശപത്രിക സമർപ്പിച്ചു

വയനാടിനെ ഇളക്കിമറിച്ച് വൻ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പത്രിക നൽകിയത്.സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്ടറേറ്റിലെത്തിയത്.ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ​ഗ്രൗണ്ടിൽ രാഹുലും […]
Read more

കരിവന്നൂര്‍ തട്ടിപ്പ് കേസ്;എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി

കൊച്ചി:കരിവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി.ഈ മാസം 26-ന് ഹാജരാകാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അറിയിച്ചു.തെരഞ്ഞെടുപ്പു ചുമതല ഉളളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാകാനാകില്ല എന്നും മറുപടിയില്‍ പറഞ്ഞു.അടുത്ത നടപടി എങ്ങനെ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നാണ് ഇ ഡി യുടെ പ്രതികരണം.കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരിവന്നൂര്‍ ബാങ്കില്‍ സി പി എമ്മിന്റെ […]

Recent News

Advertisement
WhiteswanTV Footer