അപ്രതീക്ഷിതമായി മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ച് മാര്‍ട്ടിനെസ്;’ബ്രൊമാന്‍സ്’ ആണോയെന്ന് ആരാധകര്‍
ലയണല്‍ മെസ്സിയെ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ മെസ്സിയെ ചുംബിക്കാനുള്ള ഒരു അവസരം കിട്ടിയാലോ, അതും കഴുത്തില്‍. പക്ഷേ ആരാധകര്‍ക്ക് ഒരിക്കലും അത് സാധിക്കുകയില്ല. ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനാണ്.കോപ്പ അമേരിക്ക ഫുട്‌ബോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിനുശേഷമാണ് മാര്‍ട്ടിനെസ് മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് മെസ്സി സംസാരിക്കുന്നതിനിടയില്‍ അതുവഴി കടന്നു പോകുകയായിരുന്നു മാര്‍ട്ടിനെസ്. മെസ്സിയുടെ പിന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് പിന്‍കഴുത്തില്‍ ചുംബിച്ചു. […]
Read more