മലപ്പുറം: മതചൈതന്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മതസൗഹാർദ്ദത്തത്തിന് അടിത്തറ പാകിയ സാത്വികരായിരുന്നു പൂർവ്വ സൂരികളെന്ന് കേരളഹജ്ജ് കമ്മിറ്റിമുൻ അംഗംകെ.എം മുഹമ്മദ് കാസിംകോയ അഭിപ്രായപ്പെട്ടു. പൊന്നാനി വലിയ ജാറം സയ്യിദ് അബ്ദുറഹിമാൻ ഹൈദറൂസി തങ്ങളുടെ വേർപാടിന്റെ 80-ാം വാർഷിക ദിനത്തിനത്തിൽ വലിയ ജാറം അങ്കണത്തിൽ നടന്ന അനുസ്മരണ ദുആ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ സയ്യിദ് അമീൻ തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. വലിയ ജുമുഅത്ത് പള്ളി മുദർയ്യിസ് തലപ്പാറ തുറാബ് സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹുസൈൻ സഖാഫ് തങ്ങൾ കുളമംഗലം. ഫസൽ ശിഹാബ് തങ്ങൾ മേൽ മുറി. സയ്യിദ് മുത്തുകോയ തങ്ങൾ, സിദ്ധീഖ് മൗലവി അയിലക്കാട്. ഉവൈസ്അദനി. അബൂബക്കർ മുസ്ല്യാർ ഉസ്മാൻ കാമിൽ സഖാഫി, പ്രസംഗിച്ചു. ഖത്മുൽ ഖുർആൻ ഭക്ഷണ വിതരണം, മൗലിദ് പാരായണം പ്രാർത്ഥനാ സദസ്സ് എന്നിവയുമുണ്ടായി. ഹംസത്ത് മുസ്ല്യാർ നന്ദി പറഞ്ഞു




