മലപ്പുറം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് അരീക്കോട് ഡിവിഷനിൽ (82.75%). യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗിലെ ജബ്ബാർ ഹാജിയും എൽഡിഎഫിന് വേണ്ടി ആർ ജെ ഡിലെ ഫസലുൽ ഹഖ് ആണ് മത്സരിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥാനം ജനറലാണ് മുസ്ലിം ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച എങ്കിലും ജബ്ബാർ ഹാജിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലാണ്. അത് ഏറെക്കുറെ ഉറപ്പാണ്. മുസ്ലിംലീഗിലെ ഒരു വിഭാഗം ജബ്ബാർ ഹാജിക്ക് വോട്ട് ചെയ്യരുതെന്ന് കാണിച്ചു സാമൂഹ്യ മാധ്യമങ്ങൾ അടക്കം വ്യാപക പ്രചരണം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും വോട്ടെടുപ്പിൽ ഒട്ടും ഏശിയില്ലയെന്ന് പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്.




