Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെഡിക്കൽ കോളജ് പരിസരത്ത് ഭ്രൂണം ; പഠനാവശ്യത്തിന് സൂക്ഷിച്ചതെന്ന് കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ ആറുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തി. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് ബാഗിലാക്കിയ നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെയും മെഡിക്കൽ കോളജ് പൊലീസിനെയും അറിയിച്ചു.

​മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി അനാട്ടമി വിഭാഗം രാസലായനിയിൽ സൂക്ഷിച്ചിരുന്ന ഭ്രൂണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. കണ്ടെത്തിയ സമയത്ത് മൃതദേഹം അഴുകിയ നിലയിലായിരുന്നില്ല. രാസലായനിയിൽ നിന്ന് പുറത്തെടുത്തിട്ട് അധികദിവസമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. അടുത്ത ദിവസങ്ങളിലൊന്നും പ്രസവത്തെത്തുടർന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹമല്ല ഇതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

​സാധാരണഗതിയിൽ പഠനാവശ്യം കഴിഞ്ഞുള്ള ഭ്രൂണങ്ങളും മൃതദേഹങ്ങളും മെഡിക്കൽ കോളജ് പരിസരത്ത് പ്രത്യേകം നിശ്ചയിച്ച സ്ഥലത്താണ് മറവ് ചെയ്യാറുള്ളത്. ഇത്തരത്തിൽ മറവ് ചെയ്ത ഭ്രൂണം തെരുവുനായ്ക്കൾ കടിച്ചെടുത്ത് പാർക്കിങ് ഏരിയയിൽ കൊണ്ടുവന്നിട്ടതാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.


​സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer