Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമ്പത്തിക തർക്കം;ബെംഗളൂരുവിൽ ഭാര്യയുടെ കഴുത്തിൽ ചവിട്ടിക്കൊന്ന് ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ നാഗസന്ദ്രയിൽ താമസിക്കുന്ന കാവ്യ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ധാര്യപ്പയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

​സഹോദരന് നൽകാനായി ധാര്യപ്പ കരുതിയിരുന്ന രണ്ട് ലക്ഷം രൂപയെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെ ധാര്യപ്പ കാവ്യയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാവ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

​കൊലപാതകത്തിന് ശേഷം രണ്ട് മണിക്കൂറോളം മൃതദേഹത്തിനൊപ്പം വീട്ടിൽ തന്നെ ഇരുന്ന ധാര്യപ്പ, പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും ജൂനിയർ കോളേജ് വിദ്യാർത്ഥിനിയായ മകളും ഇവർക്കുണ്ട്. കൊലപാതകം നടക്കുമ്പോൾ മക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer