Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

3 ദിവസം മഴ കനക്കും, 60 കിമീ വരെ വേഗതയിൽ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്കുള്ള ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയാണ് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പു പ്രകാരം, ഇന്ന് (25/09/2025) മുതൽ 27/09/2025 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവുന്നത് ഒഴിവാക്കണം.

മത്സ്യത്തൊഴിലാളികൾക്ക് മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റ്, ചില സ്ഥലങ്ങളിൽ 60 കിലോമീറ്റർ വരെ കാറ്റ് ഉയർന്നേക്കാമെന്നും, മോശം കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ സുരക്ഷിതമായ സ്ഥലങ്ങളിലിരിക്കണമെന്നും അടിയന്തര ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer