ആസാം: ഹെലികോപ്റ്റർ ഇറക്കാനായില്ലാത്തതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസമിലെ ഗോലക്ഗുഞ്ചിൽ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. വെള്ളിയാഴ്ച നടത്താനിരുന്ന പ്രചാരണ പരിപാടിയാണ് അവസാന നിമിഷം മാറ്റിവെക്കേണ്ടിവന്നത്.
സാങ്കേതിക പ്രശ്നങ്ങളാണ് ഹെലികോപ്റ്റർ ഇറക്കാനാകാത്തതിന് കാരണമെന്നാണ് വിവരം. ഇതോടെ റാലിയിൽ പങ്കെടുക്കാനായില്ലെങ്കിലും, ഫോണിലൂടെ പ്രവർത്തകരെയും അനുയായികളെയും അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിച്ചു.
പരിപാടി റദ്ദായതിൽ ക്ഷമാപണം അറിയിച്ച അദ്ദേഹം ബിജെപി സ്ഥാനാർഥികൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചു. ഗോലക്ഗുഞ്ചിൽ ഇറങ്ങാനാകാതെ വന്നതിനെ തുടർന്ന് അമിത് ഷാ ദുധ്നോയിയിലേക്ക് തിരിച്ചു. അവിടെ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.




