മുംബൈ: ബോളിവുഡ് താരം ഇലിയാന ഡിക്രൂസിന് രണ്ടാമതും കുഞ്ഞ് പിറന്നു. ഇലിയാന തന്നെയാണ് വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 2025 ജൂൺ 19-ന് ജനിച്ച ആൺകുഞ്ഞിന് ‘കിയാനു റാഫെ ഡോളൻ’ എന്ന് പേര് നൽകിയിരിക്കുന്നത്. ഇലിയാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു.
കുഞ്ഞിന്റെ ഒരു മനോഹരമായ ബ്ലാക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം “നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു” എന്നും കുറിച്ചിട്ടുണ്ട്. 2023-ൽ വളരെ രഹസ്യമായി നടന്ന ചടങ്ങിൽ ഇലിയാനയും മൈക്കൽ ഡോളനും വിവാഹിതരായത്. 2023-ൽ ഇലിയാനയ്ക്കും മൈക്കലിനും തങ്ങളുടെ ആദ്യ കുഞ്ഞായ കോവ ഫീനിക്സ് ഡോളന്‍ ജനിച്ചിരുന്നു.






